topnews

ഇന്ത്യ- കാനഡ ബന്ധം പരസ്യമായ യുദ്ധത്തിലേക്ക്, ഇന്ത്യക്കാർക്ക് ഇനി കാനഡയിൽ വിസയില്ല

ഇന്ത്യ വിഭജിക്കാൻ ആഹ്വാനം ചെയ്യുന്ന ഖലിസ്ഥാൻ ഭീകരന്മാരേ നിരോധിക്കാത്തതിനാൽ ഇന്ത്യ- കാനഡ ബന്ധം പരസ്യമായ യുദ്ധത്തിലേക്ക്. ഇന്ത്യയിലെ വിവിധ സിറ്റികളിൽ ഉള്ള കാനഡ എംബസികളും കോൺസുലേറ്റുകളും പൂട്ടി. 41 നയതന്ത്രജ്ഞരെ കാനഡ ഇന്ത്യയിൽ നിന്നും പിൻവലിച്ചു. കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരനെ വധിച്ചതുമായി ബന്ധപ്പെട്ടും ഖലിസ്ഥാനേ നിരോധിക്കാം കാനഡ വിസമ്മതിക്കുന്നതും ഇന്ത്യാ- കാനഡ ബന്ധം ഇപ്പോൾ സംഘർഷത്തിലാക്കി. ഇതിനിടെ ഇന്ത്യയിലെ വിവിധ സിറ്റികൾ സുരക്ഷിതമല്ലെന്ന ജാഗ്രതാ നിർദ്ദേശം കാനഡ പുറത്തിറക്കി. ഇന്ത്യയിൽ താമസിക്കുന്ന കാനഡ പൗരന്മാർക്കായിട്ടാണ്‌ കാനഡ ജാഗ്രതാ നിർദ്ദേശം ഇറക്കിയത്. ഇന്ത്യയിലെ പ്രധാന നഗരങ്ങൾ ഒട്ടും സുരക്ഷിതം അല്ല.

മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിനും നിഷേധാത്മക വികാരത്തിനും ആഹ്വാനമുണ്ട്. കാനഡ വിരുദ്ധ പ്രതിഷേധമുൾപ്പെടെയുള്ള പ്രകടനങ്ങൾ ഉണ്ടാകാം, അതിനാൽ ഇന്ത്യയിൽ ഉള്ള കാനഡക്കാർ സൂക്ഷിക്കണം എന്നും കാനഡ ഇറക്കിയ നിർദ്ദേശത്തിൽ ഉണ്ട്.ഇന്ത്യയിലെ കാനഡക്കാർ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ വിധേയരായേക്കാം. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും, നിങ്ങൾ അപരിചരുമായും സാധാരണ ജനങ്ങളുമായും ഇറപഴകുന്നത് സൂക്ഷിക്കണം. അവർ നിങ്ങളേ ആക്രമിച്ചേക്കാം.നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അവരുമായി പങ്കിടരുത് കാനഡ അവരുടെ ഇന്ത്യയിലെ പൗരന്മാർക്ക് നിർദ്ദേശം നല്കി.

ഇതിനിടെ ഇന്ത്യയിൽ നിന്നും കാനഡയിലേക്കു വിസ പ്രോസസിങ്ങ് താല്ക്കാലികമായി നിർത്തി എന്നും കാനഡ അറിയിച്ചു. ഇത് ഇന്ത്യൻ വിദ്യാർഥികൾക്കും ജോലി തോടുന്നവർക്കും തിരിച്ചടിയാകും.കാനഡയിലേക്കുള്ള വിസ പ്രോസസ്സിംഗ് കാനഡയെ താൽകാലികമായി വിസയും ഇൻ-വിസയും താൽക്കാലികമായി നിർത്തിവയ്ക്കും. ബംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിൽ കോൺസുലർ സേവനങ്ങൾ ഇനി ഉണ്ടാവില്ല. ഈ കോൺസുലേറ്റുകൾ പൂട്ടി.ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിൽ മാത്രമേ ഇനി സേവനങ്ങൾ ഉണ്ടാകൂ.

ഇന്ത്യ കാനഡക്കെതിരെ നടത്തിയ നീക്കങ്ങളുടെ തിരിച്ചടിയാണിത്. ഇന്ത്യൻ നയതന്ത്രഞ്ജരെ കാനഡ പുറത്താക്കിയിരുന്നു. അതിനു പകരമായാണ്‌ 41 കാനദ നയതന്ത്രഞ്ജരെ ഇപ്പോൾ ഇന്ത്യയിൽ നിന്ന് പുറത്താക്കിയത്. കാനഡയിലേക്കു യാത്ര അപകടകരമെന്നും ഭീകര രാജ്യം എന്നും ഇന്ത്യ മുന്നറിയിപ്പ് ഇറക്കിയിരുന്നു. അതിനും അതേ നാണയത്തിൽ കാനഡ തിരിച്ചടിച്ചിരിക്കുന്നു. കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന വിസ ഇന്ത്യ നിർത്തി വയ്ച്ചിരുന്നു. അതിനും ഇപ്പോൾ കാനദ അതേ നാണയത്തിൽ തിരിച്ചടിച്ചു

കാനഡയിലും ഇന്ത്യയിലും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, പരമ്പരാഗത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിനും ചില നിഷേധാത്മക വികാരങ്ങൾക്കും ആഹ്വാനമുണ്ട്.ആയിര കണക്കിനു മലയാളികളേ ഈ നയതന്ത്ര യുദ്ധം ബാധിക്കും. നിലവിൽ കാനഡയിലേക്കായിരുന്നു ഏറ്റവും അധികം മലയാളികൾ ജോലിക്കും പഠിക്കാനും പോയിരുന്നത്. മാത്രമല്ല നിലവിൽ കാനഡയിലുള്ള ഇന്ത്യക്കാരുടെ മാതാപിതാക്കൾക്ക് മക്കളേ സന്ദർശിക്കാനുള്ള വിസയും കിട്ടില്ല. കാരണം വിസ പ്രോസസിങ്ങ് കാനഡ നിർത്തി വയ്ച്ചു കഴിഞ്ഞു.

ഇപ്പോൾ ഇന്ത്യക്കെതിരെ നാലാം കിട ആരോപണം ആണ്‌ കാനഡ ഉയർത്തിയത്.ഇന്ത്യയിൽ പോക്കറ്റടി, പേഴ്‌സ് തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ സാധാരണമാണ്‌. ഇന്ത്യയിലെ പോകറ്റടിക്കാൻ വിദേശികളേ ഉന്നം വയ്ച്ച് പ്രവർത്തിക്കും. അതിനാൽ ഇന്ത്യയിൽ ഉള്ള കാനഡക്കാർ ഇവരെ ജാഗ്രതയോടെ കരുതി ഇരിക്കണം എന്നുവരെ അറിയിപ്പിൽ കാനഡ പറയുന്നു.കുറ്റവാളികൾ വിദേശികളെ ലക്ഷ്യം വച്ചേക്കാം, പ്രത്യേകിച്ച് പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും,“ തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വലിയ തുകകൾ കൈയ്യിൽ കരുതരുതെന്നും കാനദ ഇന്ത്യക്കെതിരായി ഇറക്കിയ അറിയിപ്പിൽ പറയുന്നു.ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യക്കെതിരെ പരാമർശം നടത്തിയപ്പോൾ തുടങ്ങിയ വിഷയമാണ്‌ ഇപ്പോൾ മൂർച്ചിച്ചത്.നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ പരസ്യമായി ബന്ധപ്പെടുത്തിയതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി.

ആരോപണങ്ങളെ അസംബന്ധവും പ്രചോദിതവുമാണെന്ന് ഇന്ത്യ വിശേഷിപ്പിരുന്നു.നയതന്ത്ര നിര വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങുമ്പോൾ ഏറ്റവും അധികം ബാധിക്കുന്നത് മലയാളികളേ ആയിരിക്കും.കാനഡ എന്ന വലിയ പ്രതീക്ഷ തന്നെയാണ്‌ കൊട്ടിയടയുന്നത്. കാനഡയുടെ ഇപ്പോഴത്തേ പ്രതികരനത്തിൽ ഇന്ത്യയുടെ നിലപാട് വന്നിട്ടില്ല. ഇന്ത്യയും കൂടുതൽ നടപടികളുമായി തിരിച്ചടിക്കാനാണ്‌ സാധ്യത. കാനഡയുടെ വിദേശ വരുമാനത്തിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ നല്കുന്ന സംഭാവന ബില്യൺ കണക്കുനു ഡോളർ ആണ്‌.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

6 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

6 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

7 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

7 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

8 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

8 hours ago