kerala

കണ്ണൂരിൽ വയോധികയെ കെട്ടിയിട്ട് വീട്ടിൽ കവർച്ച, മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം 10 പവൻ കവർന്നു

കണ്ണൂർ : രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്നു. കണ്ണൂർ പരിയാരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ കെട്ടിയിട്ട് 10 പവൻ സ്വർണം കവർന്നത്. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

രാത്രി 11 മണിയോടെ ഡോക്ടർ ഷക്കീറും ഭാര്യയും പുറത്ത് പോയ സമയത്താണ് മോഷ്ടാക്കൾ വീടിന്റെ ജനൽ കമ്പി പൊട്ടിച്ച് അകത്ത് കയറിയത്. വീട്ടിൽ ബന്ധുവായ വയോധികയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. കുട്ടികൾ രണ്ടുപേരും മുകളിലെ നിലയിലെ മുറികളിലായിരുന്നു. പുലർച്ചെ കുട്ടികൾ താഴേക്ക് വന്നപ്പോളാണ് കവർച്ച നടന്നതായി മനസിലായത്.

വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണവും വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണവും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

karma News Network

Recent Posts

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

16 mins ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

45 mins ago

വീണ്ടും ഗുണ്ടാ ആക്രമണം, തലസ്ഥാനത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…

1 hour ago

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

2 hours ago

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

2 hours ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

2 hours ago