topnews

24 മണിക്കൂറിനിടെ 19459 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്

തുടര്‍ച്ചയായ രണ്ടാംദിനവും രാജ്യത്ത് 20000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19459 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5,48,318 ആയി. 380 പേര്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചു. 16,475 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 2,10,120 പേരാണ് വിവിധ ആശുപത്രികളി്‌ലായി ചികിത്സയിലുളളത്. 3,21,722 പേര്‍ രോഗമുക്തി നേടി.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 156പേരാണ് മരിച്ചത്. 5,496പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,64,626പര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 70,670പേരാണ് ഇനി ചികിത്സയിലുള്ളത്.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നലെ മാത്രം 2889പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. 2,623പേര്‍ മരിച്ചു.

അതേസമയം, കര്‍ണാടകയില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 1,267പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബംഗുളൂരുവില്‍ 783പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് കര്‍ണാടകയില്‍ ഒരുദിവസം ആയിരത്തിന് പുറത്ത് രോഗികള്‍ വരുന്നത്.13,190പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 207പേര്‍ മരിച്ചു. ഇതില്‍ 16പേര്‍ ഇന്നാണ് മരിച്ചത്.

Karma News Network

Recent Posts

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.…

37 mins ago

സംസ്ഥാനവ്യാപക പരിശോധന, 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47…

57 mins ago

മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴു, സമാന പരാതി മുൻപും, ഉത്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് അധികൃതര്‍

കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ…

1 hour ago

ചെക് ഡാം തുറക്കുന്നതിനിടെ പലകയിൽ കൈ കുടുങ്ങി, 53കാരൻ മരിച്ചു

കോട്ടയം : ചെക് ഡാം തുറക്കുന്നതിനിടെ മുങ്ങി മരണം. കരൂർ സ്വദേശി രാജു (53) ആണ് മരിച്ചത്. പാല കവറുമുണ്ടയിൽ…

1 hour ago

മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി, മുൻ ഡിജിപി അറസ്റ്റിൽ

ചെന്നൈ: ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി. മുൻ…

2 hours ago

കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത്…

2 hours ago