പ്രത്യേകിച്ച് വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ലാത്ത താര കുടുംബമാണ് ബച്ചന് കുടുംബം. ബച്ചന് കുടുംബത്തിലേക്കാണ് ഏവരുടെയും സ്വപ്ന സുന്ദരിയായ ഐശ്വര്യ റായി മരുമകള്‍ ആയി കടന്നു ചെല്ലുന്നത്. അഭിഷേക് ബച്ചന് ഐശ്വര്യ റായിയെ വിവാഹം ചെയ്യുകയും ഈ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ആരാധ്യ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ഉണ്ടായ ശേഷവും ഐശ്വര്യ സിനിമകളില്‍ സജീവമാണ്. അഭിഷേകിന്റെയും കൈ നിറയെ ചിത്രങ്ങളാണ്.
2007ലാണ് അഭിഷേകും ഐശ്വര്യ റായിയും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. മകള്‍ ആരാധ്യ ജീവിതത്തിലേക്ക് എത്തിയതിന് ശേഷം ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയെന്നാണ് അഭിഷേക് ബച്ചന് പറയുന്നത്. നായികമാരുമായി അടുത്തിടപഴകുന്ന ഹോട്ട് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതോടെ പല സിനിമകളും തനിക്ക് നഷ്ടമായെന്നും അഭിഷേക് ബച്ചന് പറയുന്നു.
ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടു വയസായി. തന്റെ മകള്‍ അസ്വസ്ഥത തോന്നുന്ന അല്ലെങ്കില്‍ ഇതൊക്കെ എന്താണ് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുമ്പ് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്.
റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അതില്‍ നിന്നും പിന്മാറാറും അഭിഷേക് പറയുന്നു. കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ലെന്നും അഭിഷേക് വ്യക്തമാക്കി.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ്…
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്ഷന്. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…
കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…
ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…
തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…
പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…