topnews

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 2293 കോവിഡ്​ കേസുകള്‍

ഇന്ത്യയില്‍ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 2293 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്​. ഇതോടെ രാജ്യത്ത്​ സ്ഥിരീകരിക്കപ്പെട്ട​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണം 37,336 ആയതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1218 ആയി. നിലവില്‍ 26,167 പേര്‍ ചികിത്സയിലുണ്ട്​. 9950 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​ത മഹാരാഷ്​ട്രയില്‍ വൈറസ്​ ബാധിതരുടെ എണ്ണം 11056 ആയി. സംസ്ഥാനത്ത്​ 485 പേര്‍ മരിച്ചു. 1879 പേര്‍ക്ക്​ രോഗം ഭേദമായി.
ഗുജറാത്തില്‍ 4,721 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. 236 പേര്‍ മരിക്കുകയും 735 പേര്‍ രോഗമുക്തി നേടുകയും ചെയ്​തു. ഡല്‍ഹിയില്‍ 3,738 പേര്‍ക്ക്​ രോഗബാധ സ്ഥിരീകരിക്കുകയും 61 പേര്‍ക്ക്​ ജീവന്‍ നഷ്​ടമാവുകയും ചെയ്​തു. രോഗം ഭേദമായവരുടെ എണ്ണം 1167 ആയി.

മധ്യപ്രദേശില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 2719 ആയി. രാജസ്ഥാന്‍- 2,666, ഉത്തര്‍ പ്രദേശ്​- 2,328, തമിഴ്​നാട്​ -2526, ആന്ധ്രാപ്രദേശ്​ -1463 എന്നിങ്ങനെയാണ്​ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുള്ളത്​​.

Karma News Network

Recent Posts

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

50 seconds ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

27 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

59 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 hours ago