world

ഇന്ത്യ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വഴികാട്ടിയും നാഥനും – ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന

പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറുരാജ്യങ്ങളെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകുന്ന ഇന്ത്യ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വഴികാട്ടിയും നാഥനുമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വഴികാട്ടിയും മുന്നില്‍ നിന്ന് നയിക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഇന്ത്യ വളരുമ്പോള്‍ ഒപ്പമുള്ള ചെറുരാജ്യങ്ങളെ ചേര്‍ത്ത് പിടിക്കുന്നു. കൊറോണകാലത്ത് പോലും ഒരു രാജ്യങ്ങളോടും ഇക്കാര്യത്തിൽ വിവേചനം കാണിക്കാതെ ഇന്ത്യ നിന്നു.

കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിൻ നല്‍കാന്‍ ഇന്ത്യ മുന്‍ കൈയെടുത്തത് വലിയ മാതൃകയാണ്. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളേയും രക്ഷിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശൈഖ് ഹസീന നന്ദി പറഞ്ഞു. റഷ്യ – ഉക്രൈന്‍ യുദ്ധം തുടങ്ങിയ തോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. അവരെ നാട്ടില്‍ എത്തിച്ചതിനൊപ്പം, ഇന്ത്യ അയല്‍ രാജ്യത്തുനിന്നുള്ള വിദ്യാർത്ഥികളെയും ഒപ്പം കൂട്ടി.

‘റഷ്യ – ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്നു നാട്ടില്‍ തിരികെ എത്താന്‍ കഴിയാതെ പോയ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ പോളണ്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. അവിടെനിന്നും ഇന്ത്യയിൽ നിന്നുള്ള കുട്ടികള്‍ക്കൊപ്പം ഞങ്ങളുടെ കുട്ടികളെയും നാട്ടിലെത്തിച്ചു. ഇന്ത്യയുടെ സൗഹൃദ പെരുമാറ്റമാണ് അവിടെ കണ്ടത്. പ്രധാനമന്ത്രി മോദിയോടു നന്ദി പറയുന്നു എന്നാണ്‌ ശൈഖ് ഹസീന അറിയിച്ചത്.

അയല്‍രാജ്യങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ തയ്യാറായതിനെയും ശൈഖ് ഹസീന പ്രശംസിക്കുകയുണ്ടായി. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അടുത്ത സഹകരണത്തിനാണ് സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അവ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണ്. നിരവധി ഘട്ടങ്ങളില്‍ ഇന്ത്യയും ബംഗ്ലദേശും അത് കൃത്യമായി നിര്‍വഹിച്ചിട്ടു ണ്ട് ശൈഖ് ഹസീന പറഞ്ഞു.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

10 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

14 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

40 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago