topnews

രാജ്യത്ത് 24 മണിക്കൂറിനിടെ 86,492 കൊറോണ രോഗികൾ മാത്രം; ഏപ്രിൽ രണ്ടിന് ശേഷമുളള കുറഞ്ഞ പ്രതിദിന നിരക്ക്

രാജ്യത്തെ പ്രതിദിനമുള്ള കൊറോണ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ രണ്ടിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1,82,282 പേര്‍ രോഗമുക്തി നേടി. നിലവില്‍ 13,03,702 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 2123 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,51,309 ആയി. 23,61,98,726 പേര്‍ രാജ്യത്തൊട്ടാകെ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായ 26ാം ദിവസമാണ് കൊറോണ രോഗം ബാധിച്ചവരെക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത്. 5.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇപ്പോഴും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 19448 കേസുകളാണ് തിങ്കളാഴ്ച ഇവിടെയുള്ളത്. കര്‍ണാടകയില്‍ 11958ഉം മഹാരാഷ്ട്രയില്‍ 10,219ഉം കേരളത്തില്‍ 9313 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Karma News Editorial

Recent Posts

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍, 900 കോടി അനുവദിച്ചു ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു.…

42 mins ago

സൗഹൃദം നടിച്ച് 14 ലക്ഷംരൂപ തട്ടിയെടുത്തു, അരൂര്‍ എഎസ്‌ഐക്കെതിരെ പരാതി

അരൂർ: സൗഹൃദം നടിച്ച് പൊലീസുകാരന്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. അരൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബം…

52 mins ago

അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യൻ പൃഥ്വിരാജ്- ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. 1994 ൽ രൂപീകരിച്ച താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി…

1 hour ago

ഫുജൈറയിൽ മലയാളി സ്വദേശിനി മരിച്ച നിലയിൽ, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ…

2 hours ago

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി,വളർത്തുനായയെ കൊന്നു

തൃശൂർ അതിരപ്പിള്ളിയിലും പത്തനംതിട്ട പോത്തുപാറയിലും പുലിയിറങ്ങി. ആതിരപ്പള്ളി പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ടയിലിറങ്ങിയ പുലി വളർത്തുനായയെ കടിച്ചു…

2 hours ago

അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും, പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ തള്ളി കുഫോസ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ പങ്കില്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍…

2 hours ago