ന്യൂഡല്‍ഹി. നാവിക സേനയ്ക്കായി മൂന്ന് സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും 26 റഫാല്‍ യുദ്ധവിമാനങ്ങളും വാങ്ങുവാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുക എന്നാണ് വിവരം. 26 റഫാല്‍ വിമാനങ്ങളില്‍ 22 എണ്ണം മറൈന്‍ എയര്‍ക്രാഫ്റ്റുകളും നാല് എണ്ണം പരിശീലന വിമാനങ്ങളുമാണെന്നാണ് വിവരം.
ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന വിമാനങ്ങള്‍ ഐഎന്‍എസ് വിക്രമാദിത്യയിലും വിക്രാന്തിലുമായിരിക്കും ഉള്‍പ്പെടുത്തുക. മിഗ് 29 ന് പകരമാണ് റഫാല്‍ എത്തുന്നതെന്നാണ് വിവരം. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തിലെ വെല്ലുവിളികള്‍ കണക്കിലെടുത്ത് അടിയന്തരമായി യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന് നാവിക സേന ആവശ്യപ്പെട്ടിരുന്നു. 90,000 കോടിയോളം രൂപ ചെലവാക്കിയാണ് കരാര്‍ എന്നാണ് വിവരം.
അതേസമയം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമായിരിക്കും തുകയുടെ കാര്യത്തില്‍ വ്യക്തത വരു. പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം വിഷയം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലെത്തും.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…