Categories: trending

ഇന്ത്യ-അമേരിക്ക എല്‍എന്‍ജി ധാരണാപത്രം ഒപ്പിട്ടു ; ‘ഹൗഡി മോദി’ ഇന്ന്

ഹൂസ്റ്റണ്‍ : ഇന്ത്യ-അമേരിക്ക ദ്രവീകൃത പ്രകൃതിവാതക കരാറിനുള്ള ധാരണാപത്രം ഒപ്പിട്ടു. 50 ലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാന്‍ പെട്രോനെറ്റും യുഎസ് കമ്ബനിയായ ടെല്ലൂറിയനും തമ്മിലാണ് ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ധാരണാപത്രം ഒപ്പിട്ടത്.

അമേരിക്കന്‍ ഊര്‍ജമേഖലയിലെ വന്‍കിട കമ്ബനി മേധാവികളുമായുള്ള കൂടിക്കാഴ്ചയോടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കാ സന്ദര്‍ശനത്തിന് ഔദ്യോഗിക തുടക്കമായത്.

ഊര്‍ജമേഖലയിലെ സഹകരണം വൈവിധ്യവല്‍ക്കരിക്കാനുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഹൂസ്റ്റണിലെ സിക്ക് സമുദായ അംഗങ്ങളുമായി പ്രധാനമന്ത്രി കുടിക്കാഴ്ച നടത്തി.

രണ്ടാംതവണ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് നരേന്ദ്രമോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയായ ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ അതിഥിയാകും.

ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ 50,000 ഇന്ത്യക്കാര്‍ പങ്കെടുക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമേറിയ പരിപാടിയാണ് ഹൗഡി മോദി. കനത്ത മഴയുണ്ടെങ്കിലും അതൊന്നും പരിപാടിയെ ബാധിക്കില്ലെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്.

സന്ദര്‍ശനം ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദിയും ചടങ്ങില്‍ വമ്ബന്‍ പ്രഖ്യാപനമുണ്ടായേക്കാമെന്ന് ട്രംപും നേരത്തെ പ്രതികരിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയില്‍ ഏറെ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

7 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

8 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

8 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

9 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

10 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

10 hours ago