national

ഇന്ത്യ യുഎസിന്റെ നിർണായക പങ്കാളിയാവും, ചൈനയെ നേരിടുന്നതിൽ മുഖ്യ പങ്കുവഹിക്കും.

വാഷിങ്ടൻ. വരും നാളുകളിൽ ഇന്ത്യ യുഎസിന്റെ നിർണായക പങ്കാളിയായി മാറുമെന്നും ചൈനയെ നേരിടുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും യുഎസ് നാവികസേന മേധാവി മൈക്കിൾ ഗിൽഡേയുടെതായി ലോകത്തെ അറിയിക്കുന്ന പ്രഖ്യാപനം. വാഷിങ്ടനിലെ ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് യുഎസ് നാവികസേന മേധാവി മൈക്കിൾ ഗിൽഡേ ഇങ്ങനെ പറഞ്ഞത്.

‘ദക്ഷിണ ചൈന കടലിടുക്കിലേക്കും തയ്‌വാനിലേക്കും മാത്രമല്ല ഇന്ത്യയിലേക്കും ഒരു കണ്ണെറിയേണ്ട സ്ഥിതിയിലാണ് ഇപ്പോൾ ചൈന. ഭാവിയിൽ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയായി ഞാൻ കാണുന്നത് ഇന്ത്യയെയാണ്. മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയിലേക്കു പോകാനാണ് ഞാൻ കൂടുതൽ സമയം ചെലവഴിക്കുന്നത്.’– യുഎസ് നാവികസേന മേധാവി പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ യുദ്ധസമാന മേഖല യുഎസിന് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയും ചൈനയും തമ്മിൽ ഇപ്പോൾ അവിടെ അതിർത്തി സംബന്ധമായ പ്രശ്നം നടക്കുന്നു. ഒക്ടോബറിലെ അഞ്ചു ദിവസത്തെ ഇന്ത്യ സന്ദർശനം ഓർമ്മപ്പെടുത്തി മൈക്കിൾ ഗിൽഡേ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ചൈനയ്ക്ക് ഇരട്ടിപ്രഹരം ഉണ്ടാക്കുമെന്നാണ് യുഎസ് വിദഗ്ധർ നിരീക്ഷിക്കുന്നത്. തയ്‌വാനിലെ പ്രാദേശിക യുദ്ധത്തിൽ ഇന്ത്യയ്ക്ക് നേരിട്ട് സംഭാവനകൾ നൽകാൻ കഴിയില്ലെങ്കിലും, ചൈനയുടെ ശ്രദ്ധ തങ്ങളുടെ അതിർത്തിയിലേക്ക് തിരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥനായ എൽബ്രിഡ്ജ് കോലി ജപ്പാനിൽ നടന്ന ക്വാഡ് യോഗത്തിൽ ഒരു മാധ്യമത്തോടു പറഞ്ഞിരുന്നു. ദക്ഷിണേഷ്യയിലെ വൻ ശക്തിയായി ഇന്ത്യ മാറണമെന്നാണ് ജപ്പാനും യുഎസും ആഗ്രഹിക്കുന്നത്. എങ്കിലേ ചൈനയുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാനാകൂ. അതുവഴി ചൈനയ്ക്ക് രണ്ടാമതൊരു പ്രധാന വെല്ലുവിളിയും അഭിമുഖീകരിക്കേണ്ടി വരും. എൽബ്രിഡ്ജ് കോലി പറഞ്ഞിരുന്നു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

2 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

3 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

4 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

5 hours ago