world

ഇന്ത്യ ഇനി ജി20യെ നയിക്കും; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി മോദി

ബാലി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വർഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്.

ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, ദാരിദ്ര നിർമാർജനം, അടക്കമുള്ള വെല്ലുവിളികൾ നേരിടുന്നതിന് ഡിജിറ്റൽ പരിവർത്തനം സഹായകരമാകും. 50 രാജ്യങ്ങളിൽ മാത്രമാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാർക്ക് ഒരു തരത്തിലുള്ള ഡിജിറ്റൽ ഐഡന്റിറ്റിയും ഇന്ന് ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘‘ജി20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഞങ്ങൾ ജി20 മീറ്റിങ്ങുകൾ സംഘടിപ്പിക്കും. നമ്മൾ ഒരുമിച്ച് ജി20യെ ആഗോള മാറ്റത്തിന് ഉത്തേജകമാക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവും ആയിരിക്കും’’ പ്രധാനമന്ത്രി പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ചർച്ച നടത്തുകയുണ്ടായി. പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സുസ്ഥിര വളർച്ചയെക്കുറിച്ചും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയാൻ ലുങ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തി. ജി20 ഉച്ചകോടിക്ക് സമാപനമായി.

അമേരിക്ക, ബ്രിട്ടൻ, ചൈന, സൗദി അറേബ്യ യൂറോപ്യൻ യൂണ്യൻ തുടങ്ങിയ ലോക നേതാക്കൾ ആണ്‌ ജി 20 കൂട്ടായ്മയിൽ ഉള്ളത്. ലോക നയതന്ത്രത്തിൽ മോദിയേ പോലെ ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ഉണ്ടായിട്ടില്ല. ലോകത്തിലേ ഏറ്റവും ശക്തനായ നേതാവ്. ഏറ്റവും കൂടുതൽ ജനങ്ങളുടെ പിന്തുണയുള്ള നേതാവ്, സോഷ്യൽ മീഡിയയിലെ ഒന്നാമനായ ലോക നേതാവ്. യുദ്ധങ്ങളിലും ലോക ദുരന്തങ്ങളിലും എല്ലാം പരിഹാരവുമായും നിർദ്ദേശവും ആയി നായകത്വം വഹിക്കുന്ന ലോക നേതാവ്, തുടങ്ങിയവയെല്ലാം നരേന്ദ്ര മോദിക്ക് മാത്രം സ്വന്തമായതാണ്.

മോദി നിൽക്കുന്ന ലോക വേദികളിൽ അമേരിക്ക അടക്കം ഉള്ള മറ്റ് എല്ലാ ലോകരാജ്യ തലവന്മാരും മോദിക്ക് പിന്നിൽ ആയിരിക്കും. കാരണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവിനാണ്‌ എല്ലാ വേദികകളിലും ഒന്നാം സ്ഥാനം. അമേരിക്കക്ക് പണവും മറ്റും ഉണ്ട്. ചൈനക്ക് സമ്പത്തും അധികാരവും ഉണ്ട്. എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനകീയ ശക്തിയുമായി നിൽക്കുന്ന നരേന്ദ്ര മോദിയെ എല്ലാ ലോക വേദിയിലും യൂറോപ്പിലും അമേരിക്കയിലും എല്ലാ ആദരിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും കിട്ടുന്ന ആദരം കൂടിയാണിത്. ജി 20 പ്രസിഡന്റ് സ്ഥാനം നരേന്ദ്ര മോദി ഏറ്റെടുക്കുമ്പോൾ അത് മറ്റൊരു ചരിത്രവും അഭിമാനവും കൂടിയാവുകയാണ്‌ ഭാരതീയർക്ക്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ അത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് ഉച്ചകോടിയുടെ സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും.

 

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

10 seconds ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

15 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago