ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ആദ്യമത്സരത്തിൽ വിജയം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. ഒയി ഹോക്കി സ്റ്റേഡിയത്തിൽ നടന്ന പൂൾ എ യിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്.
ആദ്യം മുന്നിലെത്തിയ ന്യൂസിലാന്റിനെതിരെ രൂപീന്ദർ കുമാറിന്റെ ഗോളിൽ ഇന്ത്യ 1-1 സമനില പിടിച്ചു. 2-1ന് ലീഡ് നേടിയത് പെനാൽറ്റിയിലൂടെയാണ്. ഹർമൻ പ്രീതാണ് ഗോൾ നേടിയത്. മൂന്നാം ഗോളും ഹർമന്റെ വകയായിരുന്നു. മലയാളി ശ്രീജേഷിന്റെ മികച്ച സേവുകളാണ് ന്യൂസിലാന്റിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചത്.
ഇന്ത്യയ്ക്ക് പ്രതീക്ഷയായി അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിലെത്തി. ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോൽപ്പിച്ചു. അടുത്ത എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്.
അതേസമയം ടോക്യോ ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈനയുടെ യാങ് കിയാംഗ് കരസ്ഥമാക്കി. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് സ്വർണ നേട്ടം. റഷ്യ വെള്ളിയും സ്വിറ്റ്സർലൻഡ് വെങ്കലവും നേടി.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…