kerala

നടുകടലിൽ‌ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

കോഴിക്കോട് : കടലിൽ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാ‍ട് സ്വദേശി അജിനെയാണ് ഐസിജി രക്ഷിച്ചത്. ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് അജിനെ രക്ഷിച്ചത്. കേരള തീരത്ത് മത്സ്യബന്ധനത്തിനിടെ അജിൻ വീഴുകയായിരുന്നു.

പിന്നാലെ ബേപ്പൂരിലെ മാരിടൈം റെസ്‌ക്യൂ സബ് സെൻ്ററിലേക്ക് (എംആർഎസ്‌സി) മെഡിക്കൽ ഡിസ്ട്രസ് കോൾ എത്തുകയായിരുന്നു. ഞൊടിയിടയിൽ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് സ്ഥലത്തെത്തി. അബോധവസ്ഥയിലായിരുന്നു അജിൻ. ശ്വാസകോശത്തിൽ ഉൾപ്പടെ വെള്ളം കയറി അപകടനിലയിലായിരുന്നു.

യുവാവിന്റെ ആരോ​ഗ്യ നില ​ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൻ‌റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ കൊച്ചിയിൽ നിന്ന് സംഘമെത്തി ആവശ്യമായ വൈദ്യ സഹായം നൽകി. തുടർന്ന് അജിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. ആരോ​ഗ്യനിലയിൽ പുരോ​ഗതി കൈവരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

6 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

7 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago