national

രാജ്യത്ത് വോട്ട് ജിഹാദ്, പ്രധാനമന്ത്രിയുടെ വൻ മുന്നറിയിപ്പ്

രാജ്യത്തേ തിരഞ്ഞെടുപ്പിൽ വോട്ട് ജിഹാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ വോട്ട് ജിഹാദ് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങിനെ. ഈ തിരഞ്ഞെടുപ്പിൽ വോട്ട് ജിഹാദ് വോണോ രാമ രാജ്യം വേണോ എന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണ്‌. “ഇന്ത്യ ചരിത്രം വൻ വഴിതിരിവിലാണ്‌. വോട്ട് ജിഹാദ് പ്രവർത്തിക്കുമോ രാമരാജ്യമാണോ എന്ന് നിങ്ങൾ തീരുമാനിക്കണം,” പ്രധാനമന്ത്രി മോദി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു. പാകിസ്ഥാനിലെ തീവ്രവാദികൾ ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു.

ഇവിടെ, കോൺഗ്രസിലുള്ളവരും മോദിക്കെതിരെ വോട്ട് ജിഹാദ് പ്രഖ്യാപിച്ചു, അതായത് ഒരു പ്രത്യേക മതത്തിൽപ്പെട്ടവരോട് മോദിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു എന്നും മോദി വ്യക്തകാമ്മി. പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ ഷാർപ്പ് അറ്റാക്ക് എന്നാണ്‌ ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. ഒരു പ്രത്യേക മതത്തിൽ പെട്ടവരെ തനിക്കെതിരേ തിരിച്ച് വിടാൻ ആണ്‌ വോട്ട് ജിഹാദുമായി ചിലർ ഇറങ്ങിയത് എന്ന് നരേന്ദ്ര മോദി പറയുമ്പോൾ സമൂഹത്തിൽ വോട്ടിനു വേണ്ടി എന്ത് അധാർമ്മികതയും ചെയ്യുന്നവരെയാണ്‌ ഉന്നം വയ്ക്കുന്നത്. വോട്ട് ജിഹാദും ഒരു പ്രത്യേക മതത്തില്പെട്ടവരെ തനിക്കെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് വിളിച്ച് പറഞ്ഞപ്പോൾ മോദിക്ക് പിന്തുണയുമായി പതിനായിരങ്ങൾ കൈയ്യടിക്കുകയായിരുന്നു. വൻ ജനക്കൂട്ടത്തോട് വീണ്ടും നരേന്ദ്ര മോദി ചോദിച്ചത് വോട്ട് ജിഹാദിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വോട്ട് ജിഹാദ് അല്ല രാമ രാജ്യമാണ്‌ വേണ്ടത്. ശാന്തിയും സമാധാനവും പാവങ്ങൾക്ക് ഉന്നതിയും ലക്ഷ്യമാക്കിയുള്ള രാമ രാജ്യം

വോട്ട് ജിഹാദ് നരേന്ദ്ര മോദി ഉന്നയിക്കാൻ ഉള്ള കാരണം പരിശോധിക്കാം. സമാജ്‌വാദി പാർട്ടി നേതാവും മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദിൻ്റെ അനന്തരവളുമായ മരിയ ആലം ബി.ജെ.പിയെ പരാജയപ്പെടുത്താൻ മുസ്‌ലിംകളോട് ‘വോട്ട് ജിഹാദ്’ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മോദി ആഞ്ഞടിച്ചത്.എസ്പി നേതാവിൻ്റെ പ്രസ്താവനയിൽ ഇൻഡിയാ സഖ്യത്തിനെതിരെ ആഞ്ഞടിക്കാൻ ബിജെപിക്ക് കിട്ടിയ വടിയായി മാറി. നരേന്ദ്ര മോദിയാകട്ടെ ഇത് രാജ്യ വ്യാപകമായ പ്രചരണം ആക്കി മാറ്റി.

ഏപ്രിൽ 30-ന് ഉത്തർപ്രദേശിലെ ഫറൂഖാബാദ് മണ്ഡലത്തിൽ ഇന്ത്യൻ ബ്ലോക്കിൻ്റെ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് തേടുന്നതിനിടെയാണ് ആലം എന്ന ഇൻഡിയാ മുന്നണിയുടെ സ്ഥനാർഥി ബി.ജെ.പിയെ പരാജയപ്പെടുത്താൻ മുസ്‌ലിംകളോട് ‘വോട്ട് ജിഹാദ്’ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.ഈ പ്രസംഗത്തിന്റെ പേരിൽ ഈ സ്ഥനാർഥിക്കെതിരെ പോലീസ് കേസും എടുക്കുകയുണ്ടായി. മരിയ ആലം ഖാൻ ന്യൂനപക്ഷ സമുദായത്തോട് “വോട്ട് ജിഹാദിന്” പോകാൻ ആവശ്യപ്പെട്ടത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം കൂടിയാണ്‌. ഇത് ഇപ്പോൾ ഹിന്ദി മേഖലയിൽ ബിജെപിയും മോദിയും ആയുധം ആക്കുകയാണ്‌. വോട്ട് ജിഹാദ് എന്ന് പ്രതിപക്ഷത്തേ നോക്കി വിളിച്ചു പറയുകയാണിപ്പോൾ നരേന്ദ്ര മോദി.

ചൊവ്വാഴ്ച, മഹാരാഷ്ട്രയിലെ ബീഡിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി കർണാടകയിലെ സംവരണ തർക്കത്തിൽ കോൺഗ്രസിനെയും ഇന്ത്യൻ ബ്ലോക്കിനെയും കടന്നാക്രമിച്ചു. സംവരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) മേധാവിയുമായ ലാലു പ്രസാദ് യാദവിനെയും അദ്ദേഹം വിമർശിച്ചു. ഒബിസി വിഭാഗത്തിന് കർണാടകയിൽ 27 ശതമാനം സംവരണം ഉണ്ടായിരുന്നു. എന്നാൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു ഫത്വ പുറത്തിറക്കി കർണാടകയിലെ മുഴുവൻ മുസ്ലീങ്ങളേയും ഒബിസിയായി പ്രഖ്യാപിച്ചു. മുസ്ലീങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് വഴി, ഒബിസിക്ക് ലഭിക്കേണ്ടിയിരുന്ന പലതും അവർ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കി. ഇത് രാജ്യം മുഴുവൻ നടപ്പാക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണം മുഴുവൻ മുസ്ലീങ്ങൾക്ക് നൽകണമെന്നാണ് ഇൻഡി മുന്നണിയിലെ ഒരു നേതാവ് പറഞ്ഞത്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല, സാമൂഹിക പിന്നാക്ക അവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണം നൽകേണ്ടതെന്നും” പ്രധാനമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

5 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

7 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago