topnews

കടൽക്കൊള്ളക്കാർ ആയുധങ്ങളുമായി ഇറാനിയൻ കപ്പലിൽ; രക്ഷകരായി ഇന്ത്യൻ നാവികസേന, 23 പാക് ജീവനക്കാരെ മോചിപ്പിച്ചു

ന്യൂഡൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവികസേന. ഗൾഫ് ഓഫ് ഏദന് സമീപം ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഐ കമ്പാർ 786ന് നേരെയാണ് കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായത്. 12 മണിക്കൂർ നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ കടൽക്കൊള്ളക്കാർ കീഴടങ്ങുകയായിരുന്നു. കപ്പലിൽ 23 പാകിസ്താൻ പൗരന്മാരാണ് ഉണ്ടായിരുന്നത്.

ആയുധങ്ങളുമായി ഒരു സംഘം ഇറാനിയൻ കപ്പലിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വിവരം ലഭിച്ചതോടെ ഇന്ത്യൻ നാവികസേന അതിവേഗം ദൗത്യം ആരംഭിക്കുകയായിരുന്നു. ഈ സമയം മത്സ്യബന്ധന കപ്പൽ സൊകോട്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായിരുന്നു. തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലിൻ്റെ സഞ്ചാരം തടയുന്നതിനായിരുന്നു ആദ്യശ്രമം.

സമുദ്ര സുരക്ഷയ്ക്കായി നിയോഗിച്ച ഇന്ത്യൻ നാവികസേനയുടെ അറബിക്കടലിൽ വിന്യസിച്ച ഐഎൻഎസ് സുമേധ ഐഎൻഎസ് ത്രിശൂൽ എന്നീ പടക്കപ്പലുകളാണ് ഇറാനിയൻ കപ്പലിൻ്റെ മോചനത്തിനായി എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ കടൽക്കൊള്ളക്കാർ കീഴടങ്ങാൻ തയാറാകുകയായിരുന്നുവെന്ന് നാവികസേന വ്യക്തമാക്കി. മത്സ്യബന്ധന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി കപ്പലിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു.

ഇറാനിയൻ മത്സ്യബന്ധന കപ്പലിന് നേരെ കടൽക്കൊള്ളക്കാരുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടാകുകയും തുടർന്ന് ഇന്ത്യൻ നാവികസേന അതിവേഗം പ്രതികരിക്കുകയായിരുന്നുവെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ നാവികസേന വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഏദൻ ഉൾക്കടലിനടുത്താണ് സോകോത്ര ദ്വീപസമൂഹം.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

8 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

8 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

9 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

9 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

10 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

11 hours ago