national

യുഎസിൽ ഇന്ത്യൻ വി​ദ്യാർത്ഥി മരിച്ച നിലയിൽ, ദുരൂഹത

വാഷിം​ഗ്ടൺ : ഇന്ത്യൻ വി​ദ്യാർത്ഥിയെ അമേരിക്കയിലെ പർഡ്യൂ സർവകാലശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. നീൽ ആചാര്യ എന്ന വിദ്യാർത്ഥിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. സർവകലാശാലയോട് ചേർന്നുള്ള റോഡിൽ ആയിരുന്നു നീൽ ആചാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയെ കഴിഞ്ഞ രണ്ടു ദിവസമായി കാണാൻ ഇല്ലായിരുന്നു.

പിന്നാലെ മാതാവ് ​ഗൗരി ആചാര്യ എക്സിൽ പോസ്റ്റ് പങ്കിട്ടിരുന്നു. പർഡ്യൂ സർവകലാശാലയിൽ എത്തിച്ച ഊബർ ഡ്രൈവറാണ് അവസാനമായി നീലിനെ കണ്ടതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സഹായിക്കണമെന്നുമായിരുന്നു മാതാവ് പോസ്റ്റിൽ പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചിക്കാ​ഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. സാധ്യമായ എല്ലാ സഹായം നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി. എന്നാൽ എങ്ങനെയാണു വിദ്യാർത്ഥി മരിച്ചതെന്ന് വ്യക്തമല്ല.
സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥിയായിരുന്നു നീൽ. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

8 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

8 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

9 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

9 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

10 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

10 hours ago