Sports

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ മറൈന്‍ ഡ്രൈവില്‍ അടക്കം പതിനായിരങ്ങളാണ് കാത്തുനില്‍ക്കുന്നത്. മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്‌റ്റേഡിയം വരെയുള്ള റോഡ് ഷോയില്‍ ടീം അംഗങ്ങളെ ഒരു നോക്കുകാണാനാണ് ആരാധകര്‍ റോഡിന് ഇരുവശവും തടിച്ചുകൂടി നില്‍ക്കുന്നത്.

നേരത്തെ ഡല്‍ഹിയിലെത്തിയ ടീമിന് വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ശേഷം ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോകചാമ്പ്യന്‍മാര്‍ക്കൊപ്പമുള്ള ചിത്രവും മോദി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. നമ്മുടെ ചാമ്പ്യന്‍മാര്‍ക്കൊപ്പം മികച്ച ഒരു ഒത്തുചേരലെന്നായിരുന്നു കൂടിക്കാഴ്ചയെ മോദി വിശേഷിപ്പിച്ചത്. ടൂര്‍ണമെന്റിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചെന്നും മോദി പറഞ്ഞു.

‘ചാമ്പ്യന്‍സ്’ എന്ന് എഴുതിയ പ്രത്യേക വിജയ ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍നിന്ന് ടീം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചത്.

ബാര്‍ബഡോസില്‍ നിന്ന് രാവിലെ ആറു മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥയിലും നൂറ് കണക്കിനാളുകളാണ് ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാനായി എത്തിയത്. പിന്നാലെ ഐടിസി മൗര്യ ഹോട്ടലിലേക്ക് പോയ ഇന്ത്യന്‍ ടീം വിമാനത്താവളത്തിനും ഹോട്ടലിനും പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകര്‍ക്കൊപ്പം കിരീട വിജയം ആഘോഷിച്ചു. ഹോട്ടലില്‍ തയ്യാറാക്കിയ പ്രത്യേക കേക്ക് ഇന്ത്യന്‍ സംഘം മുറിച്ചു.

Karma News Network

Recent Posts

ഇന്നത്തെ ഞാനായതിന് പിന്നിൽ അമ്മമ്മ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ ധൈര്യം തന്നതും അമ്മമ്മ- വിധു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ…

5 mins ago

അമ്പലപ്പുഴയിൽ കാണാതായ യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ, ക്ഷേത്രം അടച്ചു, കുളം വറ്റിക്കും

ആലപ്പുഴ: കാണാതായ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. യുവാവിൻ്റെ…

14 mins ago

13 കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂര്‍: എരുമപ്പെട്ടിയില്‍ പതിമൂന്നുകാരിയെ കാണാതായതായി പരാതി. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായത്. വീട്ടുകാര്‍…

31 mins ago

കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ ശേഷം കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനിയിലെ…

45 mins ago

സ്‌കൂട്ടറിൽ നിന്ന് ഓടയിൽ വീണ് എട്ടുവയസുകാരൻ, മൂന്ന് ദിവസമായി തിരച്ചിൽ

ഗുവാഹത്തി : പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിവസമായി തിരഞ്ഞ് ഒരു…

49 mins ago

ശരിക്കും മകൻ തന്നെയോ? കറുത്ത മുത്ത് താരത്തിന്റെ ചിത്രം കണ്ട് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക മനസില്‍ ഇടം നേടുന്നത്. സീരിയലില്‍ കാര്‍ത്തു…

1 hour ago