Business

ഇന്ത്യക്കാർക്ക് അനുമതിയില്ലാതെ 10 ലക്ഷം വരെ വിദേശത്തെ ബന്ധുക്കളിൽ നിന്ന് സ്വീകരിക്കാം.

 

ന്യൂഡൽഹി/ ഇന്ത്യക്കാർക്ക് വിദേശത്തെ ബന്ധുക്കളിൽ നിന്ന് അധികൃതരെ അറിയിക്കാതെ പ.ത്തു ലക്ഷം രൂപ വരെ ഇനി സ്വീകരിക്കാം. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു. 10 ലക്ഷത്തിലധികം വരുന്ന തുക സ്വീകരിച്ചാൽ 90 ദിവസത്തിനകം അധികൃതരെ അറിയിച്ചാൽ മതി.

ഇതിനു മുൻപ് ഒരു ലക്ഷത്തിലധികം വരുന്ന തുക സ്വീകരിച്ചാൽ 30 ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. നിയമത്തിലെ ചട്ടം ആറ്, ചട്ടം ഒമ്പത്, ചട്ടം 13 തുടങ്ങിയവയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. വിദേശത്തുനിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകുന്നതിന് സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും 45 ദിവസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്..

സംഘടന വെബ്സൈറ്റിൽ മൂന്നുമാസത്തിലൊരിക്കൽ സംഭാവന നൽകിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ചട്ടം 13ലെ ബി നിബന്ധനയും ഇപ്പോൾ ഒഴിവാക്കി. പുതിയ ഭേദഗതി അനുസരിച്ച് വരവ് ചെലവ് കണക്കുകൾ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്ന് മുതൽ ഒമ്പതു മാസത്തിനകം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചാൽ മതിയാകും.

വിദേശ ഫണ്ട് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, സംഘടന ഭാരവാഹികൾ തുടങ്ങിയവയിലെ മാറ്റം അറിയിക്കാനുള്ള സമയപരിധി 15 ൽനിന്ന് 45 ദിവസമായും ഉയർത്തിയിട്ടുണ്ട്. 2020 നവംബറിലാണ് നിയമം കർശനമാക്കിയത്. പുതിയ ഭേദഗതിയിൽ സർക്കാർ ജീവനക്കാർക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കുണ്ട്. എൻ.ജി.ഒകളുടെ ഭാരവാഹികൾക്ക് ആധാറും നിർബന്ധമാക്കി.

Karma News Network

Recent Posts

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

5 mins ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

40 mins ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

1 hour ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

2 hours ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

2 hours ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

2 hours ago