national

നിറഞ്ഞ് കവിഞ്ഞ് ഇന്ത്യൻ ഖജനാവ്, അമ്പരന്ന് ലോകം

ഒരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നട്ടെല്ലും കരുത്തും സമ്പത്താണ്‌. ഇന്ത്യാ രാജ്യം 2022- 2023 സാമ്പത്തിക വർഷത്തിൽ ആദ്യത്തേ 6 മാസം പിന്നിട്ടപ്പോൾ ലോകത്തേ പോലും അമ്പരപ്പിച്ച് നികുതി വരുമാനം 7.45 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. അതായത് ഇത് കേന്ദ്ര സർക്കാരിന്റെ ഖജനാവിൽ എത്തിയ നികുതി വരുമാനം ആണ്‌. ഒക്ടോബർ 8നു വന്ന ഏറ്റവും പുതിയ അപ്ഡേഷനാണ്‌ കർമ്മ ന്യൂസ് പുറത്ത് വിടുന്നത്. മലയാളത്തിൽ ആദ്യമായാണ്‌ രാജ്യം നേടുന്ന വൻ നേട്ടങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നത്. ഇതോടെ 2022- 2023 വർഷത്തേ ബജറ്റ് ലക്ഷ്യങ്ങളുടെ പകുതിയിലധികവും ഇന്ത്യ കൈവരിച്ചു.

ബജറ്റിൽ ലക്ഷ്യമിട്ട ഈ തുക സമാഹരിക്കുന്നത് ഡിസംബർ അവസാനമാണ്‌. അത് 3 മാസം മുമ്പേ രാജ്യം സമാഹരിച്ച് കഴിഞ്ഞു. രാജ്യത്തിന്റെ സുവർണ്ണ കാലങ്ങളാണ്‌. ഇന്ത്യയുടെ ഖജനാവിലേക്ക് പണം നിറഞ്ഞ് ഒഴുകുന്നു. നമ്മുടെ സൈന്യത്തിന്റെ ആയുധ പുരകളും ഭക്ഷ്യ ധാന്യ ശേഖരത്തിന്റെ ബഫർ സ്റ്റോക്കും മാത്രമല്ല നിറഞ്ഞ് കവിയുന്നത്. രാജ്യത്തിന്റെ പണപ്പെട്ടിയും നിറയുകയാണ്‌. 2030ഓടെ ഇന്ത്യ ലോകത്തേ അമേരിക്കക്കും ബ്രിട്ടനും തുല്യമായ വികസിത രാജ്യമായി ഉയരും എന്ന് നരേന്ദ്ര മോദി പറഞ്ഞത് അക്ഷരം പ്രതി ആ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്‌

ഇനി മുൻ വർഷം ഇന്ത്യക്ക് ഈ സമയത്ത് അതായത് ആദ്യ 6 മാസത്തിൽ ലഭിച്ച വരുമാനം നോക്കാം. 2022 സപ്റ്റ്മറിൽ ഇന്ത്യക്ക് ലഭിച്ച വരുമാനത്തിനേക്കാൾ 16.3% മാണ്‌ ഇപ്പോൾ 2023 സപ്റ്റംബറിൽ കൂടുതലായി കിട്ടിയത്.ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ നികുതി വരവിനേക്കാൾ 16.3% വർധിച്ചതായി ധനമന്ത്രാലയം ഒക്ടോബർ 9 ന് ഔദ്യോഗികമായി അറിയിച്ചു.

ഇനിയും ഉണ്ട് സന്തോഷകരവും അഭിമാനകരവുമായ കാര്യങ്ങൾ. ഏറ്റവും അധികം വരുമാന വർദ്ധനവ് ഉണ്ടായത് വ്യക്തികളുടെ വരുമാനത്തിലാണ്‌. കോർപ്പറേറ്റ് മേഖലയിൽ അല്ല. വ്യക്തിഗത ആദായനികുതി ശേഖരണം 17.35% വളർന്നു, കോർപ്പറേറ്റ് ആദായനികുതി ശേഖരണത്തേക്കാൾ വേഗത്തിൽ രാജ്യത്ത് ജനങ്ങളുടെ വരുമാനം കൂടുകയാണ്‌. നേരിട്ടുള്ള നികുതി പിരിവുകൾ മാത്രമല്ല ഡിജിറ്റൽ നികുതി പിരിവുകളും രാജ്യത്തേ സഹായിക്കുകയുണ്ടായി.

ഈ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ പ്രത്യക്ഷ നികുതി പിരിവ് ശനിയാഴ്ചയോടെ 8.98 ലക്ഷം കോടി രൂപയിലെത്തി. നോക്കുക എത്ര കൃത്യമായ കണക്കുകൾ ആണ്‌. ഇന്നലെ അതായത് ഒക്ടോബർ 8 വരെ രാജ്യത്തിന്റെ ഖജനാവിൽ എത്തിയ പണം എത്ര എന്ന് ഞായറാഴ്ച്ച തന്നെ ജനങ്ങൾക്ക് അറിയാൻ ആകുന്നു. മറ്റ് സർക്കാരുകൾ ഇന്ത്യ ഭരിച്ചപ്പോൾ നമുക്കറിയാം. കൈയ്യിട്ട് വാരിയും അഴിമതി നടത്തിയും വരുന്ന ഫണ്ടുകൾ അടിച്ച് മാറ്റിയും, നികുതി പിരിക്കാതെ നികുതി കിട്ടേണ്ടവരിൽ നിന്നും കൈക്കൂലി വാങ്ങി നികുതി ഇളവു ചെയ്ത് നല്കിയും ഒക്കെ ആയിരുന്നു. ഖജനാവിൽ എത്തുന്ന പണം അതിലും കൈയ്യിട്ട് വാരും. കണക്കുകൾ പുറത്ത് വിടില്ല. ഇതെല്ലാം പറയുമ്പോൾ കേന്ദ്ര സർക്കാരിനേ പിന്തുണക്കുന്നു എന്ന് ധരിക്കരുത്.

രാജ്യത്തിന്റെ വരുമാനം റോകറ്റ് പോലെ കുതിച്ച് കയറുന്നു എന്ന് പറയുന്നത് കേന്ദ്ര സർക്കാരിനെ പിന്തുണക്കാനല്ല. കണക്കുകൾ മണിക്കൂർ വയ്ച്ച് പുറത്ത് വിടുന്ന സർക്കാരിനെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും. കേരളത്തിൽ നമുക്കറിയാം. ഒരു മാസം കിട്ടുന്ന വരുമാനം പുറത്ത് വിടാറുണ്ടോ. കഴിഞ്ഞ് 6 മാസം കിട്ടിയ നികുതി വരുമാനം മന്ത്രി മാർക്ക് പോലും അറിയില്ല. മുഖ്യമന്ത്രി യൂറോപ്പിലേക്ക് പേര കുട്ടികളുമായി പോയ ചിലവ് ചോദിച്ചാൽ അതും ഓഫീസിൽ പോലും അറിയില്ല. ഒരു കണക്കും ഇല്ലാത്ത സംസ്ഥാനത്തേ സാമ്പത്തിക സ്ഥിതിയിൽ ഇരുന്ന് വേണം എല്ലാം കിറു കൃത്യം കൂട്ടി ഒന്നും അഴിമതിയായി പോകാതെ കേന്ദ്ര സർക്കാരിന്റെ ഈ നീക്കങ്ങളേ ജനം കാണാൻ.

പ്രത്യക്ഷ നികുതി അടക്കം കേന്ദ്ര സർക്കാരിന്റെ ഇതുവരെയു വരുമാനം 2021-22 ലെ സമാന കാലയളവിനേക്കാൾ 23.8% കൂടുതലാണ്. റീഫണ്ടുകൾക്കായി ക്രമീകരിച്ച ശേഷം, അറ്റ ​​പ്രത്യക്ഷ നികുതി വരുമാനം 2022-23 ലെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 52.46% ആണെന്ന് മന്ത്രാലയം അറിയിച്ചു.സെപ്തംബർ 17 ആയപ്പോഴേക്കും തന്നെ കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി പിരിവ് 7 ലക്ഷം കോടി കവിഞ്ഞ് റെക്കോഡിലേക്ക് കുതിക്കുകയായിരുന്നു.അക്കാലത്ത് അത് 23.3% കൂടുതലായിരുന്നു, പ്രത്യക്ഷ നികുതിയിൽ നിന്നുള്ള മൊത്ത വരുമാനം സെപ്റ്റംബർ 17-ന് 8,36,225 കോടി രൂപയായിരുന്നു ഇത് 30.2% വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.

കോർപ്പറേറ്റ് നികുതി വരുമാനം അക്കാലത്ത് മൊത്തം അറ്റ ​​നികുതി കിറ്റിയുടെ പകുതിയിലധികമാണ് എന്നും കേന്ദ്ര ധന മന്ത്രാലയം പറയുന്നു.നേരിട്ടുള്ള നികുതി പിരിവിനെക്കുറിച്ചുള്ള മന്ത്രാലയത്തിൽ നിന്നുള്ള ഞായറാഴ്ചത്തെ പ്രസ്താവനയിൽ ഇന്ത്യ സർവകാല റെക്കോഡിലേക്ക് നീങ്ങുകയാണ്‌.ഇനിയും വരുമാനം ഉയരും . കാരണം മൊത്തം കോർപ്പറേറ്റ് നികുതി കൂട്ടിയിട്ടില്ല. മുൻകൂർ നികുതി പിരിവ് സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കയറ്റുമതി വരുമാനം മൊത്തം വന്നിട്ടില്ല. ഇതെല്ലാം ചേരുമ്പോൾ വൻ വരുമാന വർദ്ധനവായിരിക്കും ഉണ്ടാവുക. മുൻ വർഷത്തേതിൽ നിന്നും രാജ്യ വരുമാനം 35%ത്തിനും 40%ത്തിനും ഇടയിലായി വർദ്ധിക്കും എന്നും കരുതുന്നു

നോട്ട് നിരോധനം, ഭീകരവാദം അടിച്ചമർത്തൽ, വ്യവസായങ്ങൾക്ക് രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കിയത്, എന്നിവയാണ് അഴിമതി തുടച്ചു മാറ്റിയത്. സർക്കാർ തലത്തിൽ അഴിമതി ഇല്ലാതാക്കിയത് എല്ലാം വൻ കുതിച്ച് ചാട്ടത്തിനു കാരണമായി. വരും വർഷങ്ങളിൽ മേക്ക് ഇൻ ഇന്ത്യയുടെ ഉല്പന്ന കയറ്റുമതിയും പ്രതിരോധ ആയുധ കയറ്റുമതിയും രാജ്യത്തിനു പുതിയ വരുമാന മേഖകൾ കൂടി തുറക്കുകയാണ്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago