topnews

75 ദിവസത്തിനുള്ളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : ഗതാഗത മേഖലയിൽ തുടങ്ങി കായിക രംഗത്ത് വരെ കുറഞ്ഞ ദിവസം കൊണ്ട് രാജ്യം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 75 ദിവസത്തിനുള്ളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

രണ്ടര മാസത്തിനുള്ളിൽ വ്യോമയാന രംഗത്ത കുതിച്ചാട്ടമാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ അത്യധുനിക ഹെലികോപ്റ്റർ ഫാക്ടറി തുംകുരുവിൽ ആരംഭിച്ചു. അതുപൊലെ കർണാടകയിലെ ശിവമോഗയിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഓർഡർ നൽകിയിരിക്കുകയാണ് എയർ ഇന്ത്യ എന്നിങ്ങനെ നീളുന്നു നേട്ടങ്ങളുടെ നിര.

രാജ്യം ഗതാഗതരംഗത്തും ഉണ്ടായ വികസനങ്ങൾ ചെറുതല്ല. ബാംഗ്ലൂർ-മൈസൂർ എക്സ്പ്രസ് വേ, ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം എന്നിവ ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിഞ്ഞു. മുംബൈ മെട്രോയുടെ രണ്ടാം ഘട്ടം പ്രവർത്തനം തുടങ്ങി. മുംബൈയിൽ നിന്ന് വിശാഖപട്ടണത്തേക്ക് വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുകയു ചെയ്തു.യുപി-ഉത്തരാഖണ്ഡിലെ റെയിൽവേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണ ജോലികൾ പൂർത്തിയായി.

കഴിഞ്ഞ 75 ദിവത്തിനുള്ളിലാണ് . ലോകത്തിലെ ഏറ്റവും വലിയ റിവർ ക്രൂയിസ് ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സിംഗപ്പൂരുമായുള്ള യുപിഐ ലിങ്ക്-ഇൻ ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. ഇ-സഞ്ജീവനിയിലൂടെ 10 കോടി ടെലികൺസൾട്ടേഷനുകൾ എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിച്ചു.
വംശനാശം വന്ന ചീറ്റപ്പുലികളെ തിരികെ എത്തിക്കാൻ സാധിച്ചതിലൂടെ ജൈവവൈവിധ്യ സംരക്ഷണമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

8 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

8 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

8 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

9 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

9 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

10 hours ago