entertainment

മാറ്റം നല്ലതിനാണെങ്കിലും, ഒരുപാട് പേര്‍ സ്മാര്‍ട്ട് ഫോണിലേക്ക് ആഴ്ന്ന് പോകുന്നു, ഇന്ദ്രന്‍സ് പറയുന്നു

അടുത്തിട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തെത്തിയ ചിത്രം ഹോം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്‌ലന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം റോജിന്‍ തോമസ് ആണ് സംവിധാനം ചെയ്തത്. സാങ്കേതിക ജ്ഞാനത്തിന്റെ അഭാവം മൂലം പിന്തള്ളപ്പെടുന്ന ഒരു സാധാരണക്കാരനായ അച്ഛനിലൂടെയാണ് ചിത്രം പറയുന്നത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്.

ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് സ്മാര്‍ട്ട് ഫോണുകളോടുള്ള അഡിഷനും കുടുംബാംഗങ്ങളോടുള്ള അകല്‍ച്ചയുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ കയ്യിലുള്ള ഫോണിനെ കുറിച്ച് പറയുകയാണ് ഇന്ദ്രന്‍സ്. തന്റെ കൈയ്യിലുള്ള സാധാരണ ഫോണാണെന്നും എന്നാല്‍ ഒരുപരിധി വരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാമെന്നും ഇന്ദ്രന്‍സ് പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍ ഇങ്ങനെ”ഒരുപരിധി വരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാമെന്ന് ഇന്ദ്രന്‍സ് പറയുന്നു. എന്റെ കൈയ്യിലുള്ള സാധാരണ ഫോണായത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. രണ്ട് മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം ഈ ഫോണില്‍ ചാര്‍ജ് ചെയ്താല്‍ മതി. ഫോണ്‍ മൂന്ന് നാല് തവണയൊക്കെ കൈയ്യില്‍ നിന്ന് വീഴാറുണ്ട്. ഈ ഫോണാണെങ്കില്‍ ആ പ്രശ്‌നമില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണാവുമ്പോള്‍ വീണാല്‍ പ്രശ്‌നമാണ്. അധികം സാങ്കേതിക വളര്‍ച്ച നേടാതിരുന്നാല്‍ ഒരുപാട് ഗുണങ്ങളുണ്ട്.’

”മാറ്റം നല്ലതിനാണെങ്കിലും, ഒരുപാട് പേര്‍ സ്മാര്‍ട്ട് ഫോണിലേക്ക് ആഴ്ന്ന് പോകുന്നത് താന്‍ കണ്ട് മടുത്തതാണ്. അവരുടെ ജീവിതം മുഴുവന്‍ ഫോണിനുള്ളിലാണ്. അത് കണ്ടാണ് താന്‍ മാറേണ്ടതില്ല എന്ന് തോന്നിയത്. അത്രയും എനിക്ക് വളരേണ്ട എന്ന് തീരുമാനിച്ചതാണ്. എനിക്ക് പത്രം വായിക്കണമെങ്കില്‍ പത്രം തന്നെ വായിക്കണം. അത് ഫോണിലൂടെ നടക്കില്ല. പുസ്തകം വായിക്കണമെങ്കിലും അങ്ങനെ തന്നെയാണ്. അത്തരം കാര്യങ്ങള്‍ നിര്‍ബന്ധമുള്ളത് കൊണ്ട് അത് തന്നെ തുടരുന്നു. ഓരോരുത്തര്‍ ഉറങ്ങുമ്പോഴും എണീക്കുമ്പോഴുമൊക്കെ മെസേജ് അയക്കും. അതിന് സമാധാനം പറയേണ്ടി വരും. തിരിച്ച് മെസേജ് അയച്ചില്ലെങ്കില്‍ പിന്നെ പിണക്കമായി. ഇത്തരം കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് മടുപ്പ് തോന്നിയത്.

Karma News Network

Recent Posts

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

2 mins ago

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

34 mins ago

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

42 mins ago

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

1 hour ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

1 hour ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

2 hours ago