national

അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രശംസിച്ച് ശശി തരൂർ

ന്യൂഡല്‍ഹി: യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി അപറഞ്ഞ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. നെഹ്‌റുവിനൊപ്പം യോഗ അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവുമെന്നും അവരും പ്രശംസയര്‍ഹിക്കുന്നുവെന്നും തരൂര്‍ തന്റെ ട്വീറ്റിൽ കുറിക്കുകയുണ്ടായി.

യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. ലോക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യോഗ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും യോഗ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ബി.ജെ.പി. സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും തരൂർ അഭിനന്ദിക്കുന്നത് ഇത് ആദ്യമല്ല. കര്‍ണാടക വിജയത്തിലും തന്‍റെ വ്യത്യസ്ത അഭിപ്രായം തരൂർ തുറന്നു പറഞ്ഞിരുന്നു. വിജയത്തില്‍ അമിതമായ ആത്മവിശ്വാസം പാടില്ലെന്നും ഒരു സംസ്ഥാനത്തില്‍ വിജയം നേടിയതുകൊണ്ടു മാത്രം പൊതു തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. വസുധൈവ കുടുംബകം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനം രാജ്യം ആചരിച്ചത്.

Karma News Network

Recent Posts

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

12 mins ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

47 mins ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

1 hour ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

1 hour ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

1 hour ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

2 hours ago