kerala

സിനിമയിൽ അവസരം: കോഴിക്കോട്ടെ ഫ്ളാറ്റിൽ പീഡിപ്പിച്ച സംഭവത്തിന്റെ അന്വേഷണം സീരിയൽ നടിയിലേക്ക്.

കോഴിക്കോട് . സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കോഴിക്കോട്ടെ ഫ്ളാറ്റിൽ പീഡിപ്പിച്ച സംഭവത്തിന്റെ അന്വേഷണം സീരിയൽ നടിയിലേക്ക്. പീഡന സംഭവത്തിന്റെ അന്വേഷണം സീരിയൽ നടിയിലേക്കെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. യുവതിയെ പ്രതികൾക്ക് പരിചയപ്പെടുത്തിയ സീരിയൽ നടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതായും റിപ്പോർട്ടുണ്ട്.

കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിൽവച്ച് പീഡനത്തിനിരയാക്കുന്നത്. ഇത് സംബന്ധിച്ച് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്.

തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളാണ് കേസിലെ പ്രതികളെന്നാണ് വിവരം. ഇവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ലഹരി മരുന്ന് കലർത്തി ജ്യൂസ് നൽകി യുവതിയെ തുടർന്ന് പീഡിപ്പിക്കുകയായിരുന്നു.

Karma News Network

Recent Posts

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

8 mins ago

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

14 mins ago

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

32 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

46 mins ago

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…

56 mins ago

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

1 hour ago