national

മുന്‍ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍

മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുന്‍ ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ വേറിട്ട സമരം. ഞായറാഴ്ച വൈകീട്ടായിരുന്നു അരുണ്‍ രംഗരാജന്‍ മുന്‍ ഭാര്യയുടെ വീടിന് മുന്നിലെ ഫുട്പാത്തില്‍ കുത്തിയിരുന്നത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുമ്പേഴായിരുന്നു ഇവര്‍ വിവാഹിതരായത്. പിന്നീട് ഭാര്യ കര്‍ണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നെന്നും. ഇതിനെത്തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണകളാണ് വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം പറയുന്നു. കല്‍ബുര്‍ഗി പൊലീസ് ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനിലെ സൂപ്രണ്ടായ അരുണ്‍ രംഗരാജനാണ് ഭാര്യയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്.

ബെംഗളൂരുവിലെ വസന്ത് നഗറിലാണ് സംഭവം. അരുണ്‍ രംഗരാജയുടെ മുന്‍ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയാണ്. മക്കളെ കാണാന്‍ അരുണിനെ ഭാര്യ അനുവദിച്ചില്ല. ഇതോടെയാണ് ഇയാള്‍ നടപ്പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുമ്‌ബോഴായിരുന്നു തങ്ങള്‍ വിവാഹിതരായതെന്ന് അരുണ്‍ പറഞ്ഞു. പിന്നീട് ഭാര്യ കര്‍ണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അരുണ്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹമോചനത്തിന് ഭാര്യയായിരുന്നു അപേക്ഷ നല്‍കിയത് ഇതിന്റെ നടപടികള്‍ നടക്കുന്നതിനിടെ ഇരുവരും വീണ്ടും ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. പക്ഷേ ബന്ധം കൂടുതല്‍ വഷളാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. രണ്ടാമതും വേര്‍പിരിഞ്ഞതോടെയാണ് മക്കളെ കാണാന്‍ അനുവദിക്കാത്തതെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഞായറാഴ്ച മക്കളെ കാണാനായി രംഗരാജന്‍ മുന്‍ ഭാര്യയുടെ വീട്ടിലേക്കെത്തിയെങ്കിലും മക്കളെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് വീടിന് പുറത്ത് നടപ്പാതയില്‍ കുത്തിയിരുന്ന് ഉദ്യോഗസ്ഥന്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥനെ അനുനയിപ്പിക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മക്കളെ കാണാന്‍ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

Karma News Network

Recent Posts

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി,അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ

അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ്…

4 mins ago

ഗവർണറെ തറപറ്റിക്കാൻ തറപ്രയോഗം ബംഗാളിലും, വ്യാജ പീഡന പരാതി

ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ്…

36 mins ago

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല, നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ…

1 hour ago

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

2 hours ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

2 hours ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

2 hours ago