kerala

കഫന്‍ പുടവയില്‍ ഖബറിലെത്തേണ്ട മയ്യിത്ത് ലഭിച്ചത് ചാരമായി; ഇര്‍ഷാദിന്റെ സംസ്‌കരിച്ച ശരീരം ഖബറടക്കുമ്പോള്‍, കൊന്നവരേ നിങ്ങളെന്ത് പാപികളാണ്

ഷഫീക്ക് സിഎം

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊന്ന ഇര്‍ഷാദിന് ഖബറിടത്തില്‍ എത്തിയത് വെറും ചാരമായി. കാണാതായ കോഴിക്കോട് സ്വദേശി ദീപകാണെന്ന് കരുതി സംസ്‌കരിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയും മറ്റ് തെളിവുകളും വന്നതോടെയാണ് മരിച്ചത് ഇര്‍ഷാദാണെന്ന് മനസിലായത്. വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നുമാണ് ബന്ധുക്കളുടെ പരാതി. ജൂണ്‍ ഏഴിന് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു.
ഇവിടെ പന്തിരിക്കരയിലെ കോഴിക്കുന്നുമ്മല്‍ നാസര്‍ – നഫീസ ദമ്ബതികളോട് വിധി കാണിച്ചത് വലിയ ക്രൂരതയാണ്. മകനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോള്‍ ആ മൃതദ്ദേഹം പോലും ഒന്നു കാണാന്‍ ഈ കുടുംബത്തിനു ലഭിച്ചില്ല. മുഴുവനായും കുളിപ്പിച്ച് കഫന്‍ പുടവയണിയിച്ച് മൂന്ന് വെള്ളത്തുണിയില്‍ ഖബറിലേക്കെടുക്കേണ്ട മൃതദേഹം ഒരുനോക്ക് പോലും കാണാനാകാതെ ലഭിച്ചത് ചാരമായി. നിര്‍ഭാഗ്യവശാല്‍ മക്കള്‍ക്ക് മരണം സംഭവിച്ചാല്‍ അവരുടെ മൃതദ്ദേഹം അവസാനമായി കാണാനും മതാചാരപ്രകാരം സംസ്‌ക്കരിക്കാനും എല്ലാവരും ആഗ്രഹിക്കും.

വടകര ആര്‍.ഡി.ഒ സി. ബിജു ദീപകിന്റെ വീട്ടില്‍ നിന്നും ഏറ്റുവാങ്ങിയ അസ്ഥി പൊലീസാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ. സുഷീറില്‍ നിന്നും ഇര്‍ഷാദിന്റെ മാതൃസഹോദരീ പുത്രന്‍ റഷീദ് ഏറ്റുവാങ്ങി. മറ്റൊരാളാണെന്ന് കരുതി ആ വീട്ടുകാര്‍ അവരുടെ മതാചാരപ്രകാരം ചിതയൊരുക്കി സംസ്‌ക്കരിക്കുകയാണ് ചെയ്തത്. മകന്റെ അസ്ഥിയെങ്കിലും കൊണ്ടുവന്ന് കബറടക്കണമെന്ന ആ പിതാവിന്റെ ആഗ്രഹം ഞായറാഴ്ച സഫലമായി. ഉച്ചക്ക് 2 മണിയോടെ ആവടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആവടുക്ക ജുമാ മസ്ജിദ് ഖാസി ബഷീര്‍ ബാഖഫിയുടെ നേതൃത്വത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. മേപ്പയ്യൂരിലെ കൂനം വെള്ളിക്കാവ് വടക്കേടത്തുക്കണ്ടി ദീപക്കിന്റെ മൃതദ്ദേമാണെന്ന് കരുതിയാണ് കുടുംബം ആ വീട്ടുവളപ്പില്‍ ചിതയൊരുക്കിയത്. ഡി.എന്‍.എ പരിശോധനയിലൂടെ അത് ഇര്‍ഷാദാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്.

കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് കസ്റ്റഡിയില്‍ ഉള്ളയാള്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേരെ കൂടി പൊലിസ് സമീപ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നുമാണ് ബന്ധുക്കളുടെ പരാതി.

സ്വര്‍ണം ഷമീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് ഇര്‍ഷാദ് ബന്ധുക്കളെ അറിയിച്ചിരുന്നത്. പരാതി നല്‍കാന്‍ വൈകിയത് ഭയം കാരണമാണെന്നും ഇര്‍ഷാദിന്റെ ജീവന്‍ തന്നെ ഭീഷണിയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. ദുബായിലായിരുന്ന ഇര്‍ഷാദ്, നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ കൊടുത്ത് വിട്ട സ്വര്‍ണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് സംഘം നിരന്തരം ഭീഷണി പ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാസര്‍ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പ്രദേശത്ത് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് നടന്ന വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം,കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവാണ് സ്വര്‍ണക്കടത്ത് സംഘത്തിന് തട്ടികൊണ്ടുപോയ ഇര്‍ഷാദിനെ പരിചയപ്പെടുത്തി കൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പേരാമ്പ്ര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Karma News Network

Recent Posts

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

7 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

19 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

23 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…

40 mins ago

11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും

പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…

1 hour ago

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

1 hour ago