world

ഐഎസ് തലവന്‍ അല്‍ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി വിവരം. ഐഎസ്‌ഐഎസ് വക്താവ് അബു ഉമര്‍ അല്‍ മുഹജിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നു പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. എന്നാല്‍ എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല.

ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തുവെന്നും സന്ദേശത്തില്‍ പറയുന്നു. അബു അല്‍ ഹുസൈന്‍ ഹുസൈനി അല്‍ ഖുറേഷിയാണ് പുതിയ നേതാവ്. 2014ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. നിരവധി സ്ഥലങ്ങള്‍ പിടിച്ചെടുത്ത് അധികാരം സ്ഥാപിച്ചിരുന്നു. 2017ല്‍ ഇറാഖിലും തുടര്‍ന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ എടുത്തു.

എന്നാല്‍ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്. ഈ വര്‍ഷം ആദ്യം യുഎസ് വടക്കന്‍ സിറിയയിലെ ഇബ്ലിദ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ മുന്‍ നേതാവ് അബു ഇബ്രാഹിം അല്‍ ഖുറേഷി കൊല്ലപ്പെട്ടിരുന്നു. ഐഎസിന്റെ ആദ്യ തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയും 2019 ല്‍ ഇബ്ലിദ് പ്രദേശത്താണ് കൊല്ലപ്പെട്ടത്.

Karma News Network

Recent Posts

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

12 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

15 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

52 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

57 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago