topnews

ക്രിസ്ത്യാനികളുടെ വലിയ സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണം, മോസ്‌കോയിലെ ഭീകരാക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോ : റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. ക്രോക്കസ് സിറ്റി ഹാളിൽ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. തോക്കുകളുമായെത്തിയ അഞ്ച് ഭീകരർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായാണ് പുറത്ത് വരുന്ന വിവരം. വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ ഭീകരർ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഐഎസിന്റെ സന്ദേശം പുറത്ത് വരുന്നത്. ക്രിസ്ത്യാനികളുടെ വലിയൊരു സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്നാണ് ഭീകരർ ഇതിനെ വിശേഷിപ്പിച്ചത്.

അതേസമയം അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്രോക്കസ് സിറ്റി ഹാളിൽ നിന്നുള്ള വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തോക്കുകളുമേന്തി ഇവർ ഹാളിനുള്ളിലൂടെ നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ സംഗീതനിശ നടക്കുന്ന ഇടത്തേക്ക് കടന്നത്. വിവരമറിഞ്ഞ് റഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ അക്രമികൾ രക്ഷപ്പെട്ടിരുന്നു.

karma News Network

Recent Posts

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം, പൊട്ടിയത് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : ചക്കരയ്ക്കൽ ബാവോട് ഐസ് ക്രീം ബോംബുകൾ പൊട്ടി സ്ഫോടനം. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. പൊലീസ് പട്രോളിംഗിനിടെയാണ്…

3 mins ago

കെ എസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം, മൂന്നു പേർക്കെതിറെ കേസ്

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം…

17 mins ago

ടൊവിനോ ന്യായീകരിക്കുകയാണ്, പറഞ്ഞതിൽ മാപ്പുപറയാനോ കോപ്പു പറയാനോ തയ്യാറല്ല- സനൽകുമാർ

'വഴക്ക്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാറും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം കടുക്കുകയാണ്. സനൽ…

17 mins ago

പുതുവൈപ്പ് ബീച്ചിലെ അപകടം, ചികിത്സയിലിരുന്ന രണ്ടുപേർകൂടി മരിച്ചു

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19)…

44 mins ago

അക്ഷയതൃതീയയിൽ രാംലല്ലക്കായി പൂനെയിൽ നിന്നും 11000 ഹാപ്പ്സ് മാമ്പഴങ്ങൾ

അക്ഷയ ത്രിതീയ ദിനത്തിൽ ഫലസമൃദ്ധിയോടെ അയോധ്യയിലെ ബാലക രാമൻ രാംലല്ലക്കായി പൂനെയിൽ നിന്നും എത്തിയത് 11000 മാമ്പഴങ്ങൾ. ആരാധനക്ക് ശേഷം…

50 mins ago

ഇന്തോനേഷ്യയിൽ ദുരന്തം വിതച്ച് മിന്നൽ പ്രളയം, 37 മരണം, നിരവധിപേരെ കാണാനില്ല

കനത്ത മഴയിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 37 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ…

1 hour ago