national

മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ഐഎസ് ഭീകരൻ മുഹമ്മദ് ഷാരിഖ്, വീർ സവർക്കറുടെ പോസ്റ്റർ പതിച്ചയാളെ കുത്തികൊന്ന കൊലയാളി

ബംഗളൂരു. മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തറിച്ചത് നടന്നത് വെറും സ്‌ഫോടനമായിരുന്നില്ല. കേസിൽ ഐഎസ് ബന്ധം സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മുഹമ്മദ് ഷാരിഖ് ഐഎസ് ഭീകരനാണെന്ന് പോലീസ് വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റുമായി ഇയാൾക്കുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പോലീസ് കണ്ടെത്തി.

ശിവമോഗയിൽ സ്വാതന്ത്ര്യസമരസേനാനി വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കുത്തിക്കൊന്ന കേസിലും പ്രതിയാണ് മുഹമ്മദ് ഷാരിഖ്.സ്വാതന്ത്ര്യദിനത്തിൽ പതിപ്പിച്ച വീർ സവർക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാരിഖും സംഘവും ആക്രമം അഴിച്ച് വിടുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. സംഘർഷത്തിനൊ ടുവിൽ പ്രേം സിംഗ് എന്ന 20 കാരനെ ഇസ്ലാമിസ്റ്റുകൾ കുത്തിക്കൊല്ലുകയാണ് ഉണ്ടായത്.

തുംകുരു ഡിവിഷനിലെ റെയിൽവേ ജീവനക്കാരനായ പ്രേംരാജ് ഹുതാഗിയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് ഭീകരൻ സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്ന തെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ റിപ്പയിംഗ് കോഴ്‌സ് പഠിക്കാനെന്ന വ്യാജേന എത്തിയ ഭീകരൻ പ്രേംരാജെന്നാണ് സ്വയം പരിചയപ്പെടു ത്തിയിരുന്നത്. മൈസൂരുവിൽ വീട് വാടകയ്‌ക്ക് എടുത്തതും,സ്‌ഫോടനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൂട്ടിയതും ഈ ആധാർ കാർഡ് ഉപയോഗിച്ചു കൊണ്ടായിരുന്നു.

ഷാരിഖിന്റെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ സർക്യൂട്ടുകളുടെ വിശദാംശങ്ങള ടങ്ങിയ പുസ്തകം, നട്ടുകളും ബോൾട്ടുകളും, കുക്കർ വിസിലുകൾ, ദ്രവ രാസവസ്തുക്കൾ നിറച്ച കുപ്പികൾ, സ്‌ഫോടകവസ്തുശേഖരം എന്നിവയാണ് പോലീസ് കണ്ടെത്തിയത്. കോയമ്പത്തൂരിൽ ക്ഷേത്രത്തിണ് മുന്നിൽ നടന്ന കാർ സ്‌ഫോടനവുമായി ഷാരിഖിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. കോയമ്പത്തൂർ സ്‌ഫോടനത്തിന് പിന്നാലെ കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ തീവ്രവാദികൾ ആക്രമണം നടത്താൻ തുനിഞ്ഞിരുന്നതായി തെളിഞ്ഞിരുന്നു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago