world

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50ഓളം പേരെ മോചിപ്പിക്കാൻ ധാരണ, ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ നടപ്പാക്കിയേക്കും

ടെൽ അവീവ് : ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന സൂചന. ഹമാസുമായുള്ള കരാറിൽ ഒപ്പു വയ്‌ക്കുന്നതിനായി ഇസ്രായേലിന്റെ മന്ത്രിസഭ പ്രത്യേക യോഗം ചേരുമെന്ന് റിപ്പോർട്ട്. കരാറിലുള്ള നിബന്ധനകൾ പ്രകാരം 50ഓളം സ്ത്രീകളേയും കുട്ടികളേയും അഞ്ച് ദിവസത്തിനുള്ളിൽ ഹമാസ് മോചിപ്പിച്ചേക്കുമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെടിനിർത്തൽ ചർച്ച സംബന്ധിച്ച് ഇസ്രയേൽ പൊതുവേ പ്രതികരിക്കാറില്ലെങ്കിലും ധാരണയോടടുക്കുകയാണെന്നു സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അവിടത്തെ 12 ടിവി റിപ്പോർട്ട് ചെയ്തു. ബന്ദികളാക്കപ്പെട്ട സ്ത്രീകളേയും കുട്ടികളേയും കേന്ദ്രീകരിച്ചാണ് നിലവിലുള്ള കരാർ എന്നും റിപ്പോർട്ടിൽ പറയുന്നു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർ കാബിനറ്റും, സെക്യൂരിറ്റി കാബിനറ്റും വിളിച്ചും ചേർക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

240ഓളം പേരെയാണ് ഹമാസ് ഭീകരർ ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി വച്ചിരിക്കുന്നത്. നാളെയോ മറ്റന്നാളോ ആയി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്നാണ് സൂചന. വെടിനിർത്തൽ നടപ്പാക്കുന്നതിന് അനുസരിച്ച് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കും. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു.

karma News Network

Recent Posts

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

11 mins ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

42 mins ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

56 mins ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

1 hour ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

1 hour ago

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

2 hours ago