world

ഗാസയെ വളഞ്ഞ് പൂട്ടി സീൽ ചെയ്‌ത്‌ ജൂതപ്പടയുടെ പ്രതികാരം, ബോംബ് മഴ പെയ്യിച്ചു, എതിർത്ത് നില്ക്കാൻ ഹമാസിന്റെ പൊടിപോലും കാണാനില്ലാത്ത രാത്രി

ഹമാസിനു ഭീകരമായ തിരിച്ചടി നല്കി ഇസ്രായേൽ ഗാസയിൽ ബോംബ് മഴ തന്നെ പെയ്യിച്ചു. ഗാസയിൽ നിന്നും ജനങ്ങളേ ഒഴിപ്പിച്ച ശേഷം നഗരത്തിന്റെ എല്ലാ റോഡുകളും അടച്ച് പൂട്ടി ഇസ്രായേൽ സീൽ ചെയ്തു. ഗാസയിൽ തുടർന്ന് തീമഴ പെയ്യിക്കുകയായിരുന്നു. ഇനി ഹമാസിന്റേതായി ഇവിടെ ഒരു സ്മാരകവും പാടില്ല എന്ന നിലപാടിൽ കൊടിയ പക വീട്ടൽ ആണ്‌ ഇസ്രായേൽ നടത്തുന്നത്. ഗാസയിലെ ഉയർന്ന കെട്ടിടങ്ങൾ എല്ലാം തകർക്കുകയാണ്‌. ബങ്കറുകൾ അന്വേഷിച്ച് കണ്ടെത്തി തകർക്കുന്നു. രക്തരൂക്ഷിതമായ യുദ്ധം മരണ സംഖ്യ ഉയർത്തി മരണസംഖ്യ 1,600 ആയി. പതിനായിരത്തിലധികം പേർ പരിക്കുണ്ട് എന്നാണറിയുന്നത്. ഹമാസ് തീവ്രവാദികളുടെ രക്തരൂക്ഷിതമായ നുഴഞ്ഞുകയറ്റത്തിന് പ്രതികാരമായി പലസ്ഥീനിന്റെ ഹൃദയ നഗരമായ ഗാസയെ വളഞ്ഞ് പൂട്ടി സീൽ ചെയ്താണ്‌ ജൂത പടയുടെ പ്രതികാരം വീട്ടൽ.

ഇതോടെ യുദ്ധത്തിൽ ഇസ്രായേൽ വൻ മുന്നേറ്റം നടത്തി ഇസ്രായേലിൽ കൈയ്യേറിയ ഹമാസ് തീവ്രവാദികൾ കൈയ്യടക്കിയ എല്ലാ പ്രദേശങ്ങലും മോചിപ്പിച്ചു. ഇപ്പോൾ ഹമാസ് എവിടെ എന്ന് പോലും അറിയാൻ ആകുന്നില്ല. ഭയാനകമായ ഇസ്രായേലിന്റെ തിരിച്ചടിയിൽ ഹമാസ് നിന്ന് വിയക്കുകയോ ഇല്ലാതാവുകയോ ആണ്‌. ഇത് ഹമാസ് ഇരന്ന് വാങ്ങിയ അല്ലെങ്കിൽ ചോദിച്ച് വാങ്ങിയ ശിക്ഷയാണ്‌. ഗാസയിൽ യുഹൂദ പട കയറി നിരങ്ങുമ്പോൾ എതിർപ്പിന്റെ നിഴലാട്ടം പോലും ഉയർത്താൻ ഹമാസിനു കഴിയുന്നില്ല. ഇസ്രായേലിന്റെ മുന്നേറ്റത്തിനു അകമ്പടിയായും പരിചയായും അമേരിക്കയും സഖ്യ കക്ഷികളും ഉണ്ട്. അതായത് ഇസ്രായേലിനെ പുറത്ത് നിന്ന് മറ്റ് രാജ്യങ്ങൾ ആക്രമിച്ചാൽ അമേരിക്ക അവരെ ആക്രമിക്കും. മെഡിറ്ററേനിയൻ കടലിൽ 5മത് കപ്പൽ പടയുമായി അമേരിക്ക സജ്ജമായി കിടക്കുകയാണ്‌

ചുരുക്കത്തിൽ സിനിമയിൽ കാണുന്ന രംഗങ്ങൾ പോലെയാണിപ്പോൾ. ലോക മഹാ ശക്തികൾ ഇസ്രായേലിനു ചുറ്റും പത്മ വ്യൂഹം തീർത്ത് കവചമായി നിലകൊള്ളുന്നു. എന്നിട്ട് ഗാസയിൽ കയറി കാര്യങ്ങൾ ചെയ്യാനുള്ള അവസരം ഒരുക്കി നല്കുന്നു. അങ്ങിനെ ഹമാസിനെ ഇടിമുറിയിൽ പൂട്ടിയിട്ട് ഇപ്പോൾ ഇസ്രായേൽ പ്രഹരിക്കുകയാണ്‌.

കഴിഞ്ഞ ദിവസം വരെ ഈ യുദ്ധത്തേ അനുകൂലിച്ചവരും ഇസ്രായേലിൽ ഹമാസ് കയറിയപ്പോൾ ഗ്വാ..ഗ്വാ വിളിച്ചവരും ഒക്കെ ഇപ്പോൾ കാണാനില്ല. ഹമാസിനെ തകർക്കും എന്നും ജിഹാദികളുടെ സന്തോഷം നീണ്ട് നില്ക്കില്ലെന്നും അന്നേ സോഷ്യൽ മീഡിയയിൽ അടക്കം മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇസ്രായേൽ ഗാസ മുനമ്പിൽ വ്യോമാക്രമണം വർദ്ധിപ്പിക്കുകയും ഭക്ഷണം, ഇന്ധനം, മറ്റ് സാധനങ്ങൾ എല്ലാ കർശനമായി തടഞ്ഞു. ഗാസയെ സീൽ ചെയ്തിരിക്കുകയാണ്‌. വെള്ളമില്ല, വെളിച്ചമില്ല, ആഹാരമില്ല, ഇന്റർനെറ്റ് ഇല്ല, ഗ്യാസ് ഇല്ല..ഗാസ പരിപൂർണ്ണമായി ഈ ലോകത്ത് തന്നെ അല്ലാതായി മാറി.

മുന്നറിയിപ്പുകളില്ലാതെ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ പിടിക്കപ്പെട്ട ഇസ്രായേലികളെ കൊല്ലുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇസ്രായേല്കൾ 100ലധികം പേർ ഹമാസിന്റെ കൈവശം ബന്ദികളായുണ്ട്. ഇതിനിടെ ഏറ്റവും പുതിയ ഒരു അപ്ഡേറ്റ് ഇസ്രായേലിൽ നിന്നും വന്നു. ഹമാസും സൈന്യവും തമ്മിലുള്ള പോരാട്ടത്തിനു ശേഷം ബീറി എന്ന് പറയുന്ന കാർഷിക ഗ്രാമത്തിൽ നിന്നും 100 മൃതദേഹങ്ങൾ കണ്ടെടുത്തു. എന്നാൽ ഇത് ബന്ദികളാക്കിയവരുടേതാണോ അതോ ഹമാസ് പോരാളികളേ ഇസ്രായേൽ കൊന്നതാണോ എന്നറിയിപ്പ.ബന്ദി വിരുദ്ധ പോരാട്ടത്തിനൊടുവിൽ ആണ്‌ ബോഡികൾ കണ്ടെത്തിയത്.രക്ഷാപ്രവർത്തകർ ബീറിയിലെ ചെറിയ കർഷക സമൂഹത്തിൽ നിന്ന് 100 മൃതദേഹങ്ങൾ കണ്ടെത്തി എന്നറിയിക്കുകയായിരുന്നു.

ഇതിനിടെ ഇറാൻ ഹമാസിനെ പിന്തുണയ്‌ക്കുന്നുവെന്നും സംഘർഷം ശക്തമാക്കുന്നുവെന്നും ഇസ്രായേൽ പ്രതിരോധ സേന ആഞ്ഞടിച്ചു. നേരത്തെയും ഹമാസിന് ഇറാൻ പിന്തുണ നൽകിയിരുന്നു. സ്വാഭാവികമായും ഇത്തവണയും ഹമാസിനെ ഇറാൻ പിന്തുണച്ചിട്ടുണ്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പിന്നിൽ ഇറാന് പങ്കുള്ളതായി കരുതുന്നുവെന്നും സേന ആരോപിച്ചു. ബന്ദിക്കളാക്കിയിരിക്കുന്ന പൗരന്മാരെ തിരികെ എത്തിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.

ഡസൻ കണക്കിന് ഇസ്രായേലികളെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിൽ തടവിലാക്കിയിട്ടുള്ളത്. സാധാരണക്കാരും സ്ത്രീകളും വൃദ്ധരും കൈക്കുഞ്ഞുങ്ങളും വികലാംഗരും വരെ ബന്ദികളാക്കിയിട്ടുണ്ട്. അവരെ ഗാസയിലെത്തിച്ച് തെരുവിൽ പരേഡ് ചെയ്തു. പലരെയും പീഡനത്തിനിരയാക്കിയതായാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ ഇസ്രായേലിന്റെ തിരിച്ചടി ആരംഭിച്ച് കഴിഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്.

karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

7 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

7 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

8 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

8 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

9 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

10 hours ago