topnews

ഇന്ത്യക്ക് അഭിമാനമായി വീണ്ടും ഐഎസ്ആർഒ; ക്രയോജെനിക് എൻജിൻ വിജയകരം

ന്യൂഡൽഹി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജെനിക് എൻജിൻ ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു. 450 ഗ്രാം ഭാരമുളള ഉപഗ്രങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ ശേഷിയുണ്ടോ എന്നാണ് പരീക്ഷണത്തിൽ പരിശോധിക്കപ്പെട്ടത്. ഇസ്രോയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ എൽവിഎം-3 യ്‌ക്ക് കരുത്തേകുന്നത് ഈ ക്രയോജനിക് എൻജിനായിരിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു.

450 കിലോഗ്രാം ഭാരം കൂടി അധിക പ്രൊപ്പല്ലന്റ് ലോഡിംഗിലൂടെ വഹിക്കാനാകുമോ എന്ന് പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. മുൻപ് പരീക്ഷിച്ച ക്രയോജനിക് എൻജിനുകളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെയാണ് സിഇ 20 എന്ന എൻജിൻ അവതരിപ്പിച്ചിരിക്കുന്നത്. മർദ്ദ നിയന്ത്രിത വാൽവിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി. 3ഡി – പ്രിന്റിംഗിലുളള എൽഒഎക്സ്, എൽഎച്ച്2 ടർബൈൻ എക്‌സ്‌ഹോസ്റ്റ് കേസിംഗുകൾ ആദ്യമായി ഉൾപ്പെടുത്തിയ ക്രയോജനിക് എൻജിനാണ് ഇതെന്നും ഇസ്രോ പറഞ്ഞു.

36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള എൽവിഎം-3 റോക്കറ്റ് വിക്ഷേപിച്ചത് കഴിഞ്ഞ മാസമാണ്. ഐഎസ്ആർഒയുടെ വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിൽ നിർണായകമായിരുന്നു ഇത്. ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഏറ്റവും ഭാരമേറിയ റോക്കറ്റാണ് വിക്ഷേപിച്ചത്. വേഗത കൂടിയതും പ്രതികരണ സമയം കുറഞ്ഞതുമായ ബ്രോഡ്ബാൻഡ് സേവനം ബഹിരാകാശത്ത് നിന്ന് നൽകുന്ന സേവനമാണ് വൺവെബ്ബിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

20 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

46 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago