topnews

ചന്ദ്രനിൽ വലിയ കുഴികൾ,ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രനിൽ വലിയ വലിയ കുഴികൾ,ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തി ഇറങ്ങിയ ചന്ദ്രയാൻ 3 പകർത്തിയ ഓരോ ചിത്രങ്ങളും ശാസ്ത്രഞ്ഞന്മാരെ പോലും ഞെട്ടിക്കുന്നു ,ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങളിലാണ് ചന്ദ്രനിൽ വലിയ വലിയ കുഴികൾ ഉണ്ടെന്നു കണ്ടെത്തി ഇരികുകയാണ് ഇതിപ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുറത്തുവിടുകയാണ് .ഈ കഴിഞ്ഞ ദിവസമാണ് പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, നാലു മീറ്റർ വ്യാസമുള്ള വലിയ കുഴിക്കു മുന്നിൽപ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആർഒ അറിയിച്ചു. മൂന്നുമീറ്റർ ദൂരത്തായി ഗർത്തം കണ്ടതിനെ തുടർന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവർ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

‘‘2023 ഓഗസ്റ്റ് 27ന്, റോവറിന്റെ സഞ്ചാരപാതയിൽ മൂന്നു മീറ്റർ മുന്നിലായി 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം കണ്ടു. ഇതേത്തുടർന്ന് വന്ന വഴിക്കു തിരിച്ചുപോകാൻ റോവറിന് നിർദ്ദേശം നൽകി. റോവർ ഇപ്പോൾ സുരക്ഷിതമായി പുതിയൊരു പാതയിലൂടെ നീങ്ങുകയാണ്.’ – ഐഎസ്ആർഒ കുറിച്ചു.കഴിഞ്ഞ ദിവസം വിക്രം ലാൻഡറിൽനിന്നു ചന്ദ്രന്റെ മണ്ണിലേക്കിറങ്ങിയ പ്രഗ്യാൻ റോവർ 8 മീറ്റർ സഞ്ചരിച്ചതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തിൽ വളരെ കുറഞ്ഞ വേഗത്തിലാണ് റോവർ സഞ്ചരിക്കുന്നത്. പ്രഗ്യാൻലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക.

ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്. ഈ ഉപകരണങ്ങൾ (പേലോഡ്) കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം തുടങ്ങി.

ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്ന‍ീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്സ് പഠിക്കും.

സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

റോവറും ലാൻഡറും 2 ആഴ്ച ചന്ദ്രനിൽ പ്രവർത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകൽ. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോൾ സൗരോർജം ലഭിക്കാതാകുന്നതോടെ ലാൻഡറും റോവറും പ്രവർത്തനരഹിതമാകും. എന്നാൽ, വീണ്ടും പകൽ തുടങ്ങുമ്പോൾ ഇവ ഒരിക്കൽകൂടി പ്രവർത്തിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.

Karma News Network

Recent Posts

സ്‌കൂൾ കാലഘട്ടം മുതൽ ഇപ്പോൾ‌ വരെ നിഴലായി താങ്ങായി തണലായി കൂടെയുള്ള ആളാണ് അമ്മ- പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

24 mins ago

കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു, വീട് ജപ്തിയായി എനിക്ക് കിട്ടുന്ന ക്യാഷ് അദ്ദേഹത്തിന് മരുന്ന് വാങ്ങാൻ പോലും തികയില്ലായിരുന്നു- നടി ശാന്തി പറഞ്ഞത്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി…

1 hour ago

കാന്‍സറിനോട് പൊരുതുന്നതിനിടയിലും പവര്‍ലിഫ്റ്റിങിൽ ഇരട്ട സ്വര്‍ണവുമായി വേണുമാധവന്‍

കാന്‍സറിനോട് പൊരുതുന്നതിനിടയിലും ഭാരോദ്വഹനത്തില്‍ ഇരട്ടസ്വര്‍ണം സ്വന്തമാക്കി വേണുമാധവന്‍. അഖിലഭാരതീയ സ്വദേശി ഖേല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മഹാരാഷ്ട്ര പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളിയായ…

1 hour ago

ഇടക്കാല ജാമ്യം നീട്ടി നല്‍കണം; അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ഒരാഴ്ച്ച കൂടി നീട്ടണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹി മദ്യ നയ അഴിമതി…

2 hours ago

നാരദജയന്തി ആഘോഷം-കേരള നവോത്ഥാനത്തിൽ ഒരു രാഷ്ട്രീയക്കാരനും പങ്കില്ല

നാരദ ജയന്തി ആഘോഷം കൊച്ചിയിൽ നടന്നു. വസ്തുതകളോട് കലഹിക്കുകയാണ് മാധ്യമങ്ങള്‍ പുതിയകാലത്ത് ചെയ്യുന്നത് കാലടി സര്‍വകലാശാലാ മുന്‍ വിസിയും പിഎസ്…

2 hours ago

വിപിൻ മീരയെ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത്, കൂടെ സ്നേഹം നിറച്ചവളെന്ന അഭിസംബോധനയും

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ…

2 hours ago