kerala

നെഞ്ചിടിപ്പോടെ പിണറായി സർക്കാർ, ലോകായുക്തക്ക് ഇനിയും നീട്ടികൊണ്ടു പോകൽ അസാധ്യം

തിരുവനന്തപുരം . ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ഉണ്ടായ ഹൈക്കോടതി നിര്‍ദ്ദേശം ലോകായുക്തക്ക് അക്ഷരാർത്ഥത്തിൽ കുരുക്കായി. ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വിധി പ്രഖ്യാപിക്കാൻ കൂടുതൽ വൈകിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ലോകായുക്തക്ക് പരാതി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ലോകായുക്തക്ക് വെള്ളിയാഴ്ച പരാതി നല്‍കിയിരിക്കുകയുമാണ്.

ലോകായുക്ത രജിസ്ട്രാറെ എതിര്‍ കക്ഷിയാക്കി പരാതിക്കാരനായ ശശികുമാര്‍ ഹൈക്കോടതിയിൽ പരാതി ഫയല്‍ ചെയ്യേണ്ട അവസ്ഥയാണ് കേരളത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തിൽ നാണക്കേട് ഉണ്ടാക്കുമാറ് ഉണ്ടായിരിക്കുന്നത്. ഈ കേസ് വീണ്ടും ഹൈക്കോടതി ഏപ്രില്‍ മൂന്നാം തീയതി പരിഗണിക്കുന്നുണ്. മുഖ്യമന്ത്രിയ്ക്കും പതിനെട്ടു മന്ത്രിമാരും പ്രതികളായ അതിപ്രധാനമായ കേസിൽ ലോകായുക്ത വിധിപറയാതെ നീട്ടികൊണ്ടു പോവുകയായിരുന്നു. ലോകായുക്ത കേസുകളിൽ ആറു മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം കൂടി ഉള്ളപ്പോഴാണിതെന്നാണ് നിയമ വ്യവസ്ഥക്ക് ഇത് ചോദ്യ ചിഹ്നം ഉയർത്തുന്നത്. നീതിന്യായ കോടതികളിലെ ജനത്തിനുള്ള വിശ്വാസത്തെയാണ് ലോകായുകതയുടെ വിധി നീട്ടികൊണ്ടു പോകൽ ചോദ്യം ചെയ്യപ്പെടുന്നത്.

കോടതിവിധിയോടെ കഴിഞ്ഞ ദിവസം അയോഗ്യനാക്കപ്പെട്ടത് സിപിഎം ദേവികുളം എംഎല്‍എ രാജയാണ്. അതിനു ശേഷം ഉണ്ടായത് മോദി സമുദായത്തെ അധിക്ഷേപിച്ചതിന് രാഹുല്‍ ഗാന്ധിക്കാണ്. സൂറത്ത് കോടതിയുടെ വിധി വന്ന സമയം തന്നെയാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കാനുള്ള ഹര്‍ജിയില്‍ ലോകായുക്ത വിധി വരാനിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശവും ശശികുമാറിന്റെ പുതിയ പരാതിയും ലോകായുക്തക്ക് തീർത്തും കുരുക്കായി. വാദം പൂര്‍ത്തിയായ കേസ് എന്ന പരിഗണന നല്‍കിയാണ്‌ വിധി വൈകരുതെന്ന് ആവശ്യപ്പെട്ടു പരാതി നല്‍കാന്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകായുക്ത നീക്കം സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായ സാഹചര്യത്തിൽ ഇനി കേസില്‍ ഉടന്‍ വിധിവരുമെന്നതിൽ കൂടുതൽ ഭയക്കുന്നത് പിണറായി സർക്കാരാണ്. കെ.ടി.ജലീലിന്റെ മന്ത്രിപദവി തെറിപ്പിച്ചത് ലോകായുക്തയുടെ വിധിയാണ്. ലോകായുക്തയുടെ ചിറകരിയുന്ന സര്‍ക്കാര്‍ ബില്‍ നിയമമാക്കി ലോകായുക്തയുടെ കഴുത്ത് മുറിക്കാനുള്ള നീക്കവും പരാജയമടഞ്ഞു. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിടുമെന്ന് പ്രതീക്ഷയുമില്ല. അതിനാല്‍ ലോകായുക്തയുടെ അധികാരങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. ഇതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായയതോടെ ലോകായുക്തയാണ് കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷമായി. മൂന്നിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ലോകായുക്തയെ സംബന്ധിച്ച് പ്രധാനം തന്നെ.
വിധി ഇനിയും നീട്ടികൊണ്ടു പോകാനാവില്ല. അങ്ങനെ നീട്ടികൊണ്ടു പോകുന്നത് നിയമ വ്യവസ്ഥിതിയോടും, ജനത്തോടും കാട്ടുന്ന നീതി നിഷേധമാകും.

ശശികുമാർ ലോകായുകതക്ക് മുൻപിൽ അക്കമിട്ടു നിരത്തിയ തെളിവുകൾ എല്ലാം തന്നെ വിധി ഏതു കൊണ്ട് നീട്ടികൊണ്ടു പോകുന്നു എന്നതിനെ ചൂണ്ടിക്കാട്ടുന്നു. ദുരിതാശ്വാസ നിധി ഏതു രീതിയില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്‌. ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി വന്നാല്‍ നീതിപീഠത്തിനു ഇത് അവഗണിക്കാന്‍ കഴിയില്ല. പക്ഷെ വിധി അനിശ്ചിതമായി നീണ്ടുപോകുന്നതാണ് സര്‍ക്കാരിനു നല്ലത്. പക്ഷെ അതിനാണ് ഹൈക്കോടതി നിര്‍ദ്ദേശം തിരിച്ചടിയാകുന്നത്. നിര്‍ണ്ണായക നീക്കങ്ങളാണ് ഈ കേസില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത് എന്നതും എഴുതപ്പുറങ്ങളിൽ വായിക്കാം.

കേസില്‍ ലോകയുക്ത 2022 ഫെബ്രുവരി 5 നാണ് വാദം കേള്‍ക്കുന്നത്. മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ഹർജ്ജിയിന്മേലുള്ള വാദത്തിനിടെയാണ് ലോകാ യുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഈ വകുപ്പ് പ്രകാരമുള്ള ലോകയുക്ത വിധിയിലാണ് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത് എന്നത് പരിഗണിച്ചാണ് ലോകായുക്തയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ- ഉൽ-റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജ്ജിയിൽ വാദം കേട്ടത്.

 

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

5 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

6 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

7 hours ago