kerala

ഉണ്ടായത് ജാഗ്രതക്കുറവ്, വീഴ്‌ച്ച അല്ല, സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് സര്‍ക്കാരും പോലീസും സ്വീകരിച്ചത്. എന്നാല്‍, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥ് റാഗിംഗിന് ഇരയായെന്ന് കണ്ടെത്തിയതോടെ 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. സിബിഐയ്‌ക്ക് അന്വേഷണം കൈമാറുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചു. സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി 18 നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ബാത്‌റൂമിൽ തൂങ്ങി മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐയുടെ പ്രതിപ്പട്ടികയിലുള്ള 19 പേർക്കും ആഴ്ചകൾക്ക് മുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളായ വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതായി മതിയായ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്.

karma News Network

Recent Posts

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

20 mins ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

49 mins ago

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

1 hour ago

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

2 hours ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

2 hours ago

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…

2 hours ago