topnews

ലോക നേതാക്കളുടെ പ്രിയങ്കരനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി. ലോകത്തെ ഏറ്റവും പ്രമുഖ നേതാവും ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരനായ നേതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. റെയ്‌സിന ഡയലോഗില്‍ പങ്കെടുക്കുന്നതിനാണ് ജോര്‍ജിയ മെലോനി ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന റെയ്‌സിന ഡയലോഗില്‍ മുഖ്യാതിഥിയാണ് മെലോനി.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അതിനിയും ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മെലോനി വ്യക്തമാക്കി. ഇറ്റലിയിലെ ആദ്യ വനിത പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് മെലോനി. ഇത് ആദ്യമായിട്ടാണ് മെലോനി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

വലിയ സ്വീകരണമാണ് ജോര്‍ജിയ മെലോനിക്ക് രാജ്യത്ത് ലഭിച്ചത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാര്‍തി പവാറാണ് മെലോനിയെ വിമാത്താവളത്തില്‍ സ്വീകരിച്ചത്. മെലോനിക്കൊപ്പം ഉപപ്രധാനമന്ത്രയും വിദേശകാര്യമന്ത്രിയും വ്യവസായ സംഘവും ഇന്ത്യയില്‍ എത്തി. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോര്‍ജിയ മെലോനിയും കൂടിക്കാഴ്ച നടത്തിയത്.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

58 seconds ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

29 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago