national

ചൈനയ്‌ക്ക് തിരിച്ചടി, ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി

ഡൽഹി: ഇന്ത്യ-​മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുമായി ഭാരതം മുന്നോട്ട് പോകുന്നതിനിടെ ,ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി. ജി20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ്, ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും ഇറ്റലി പിന്മാറാൻ ആഗ്രഹിക്കുന്നതായി മെലോനി അറിയിച്ചത്. പദ്ധതി വിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടനെ ഉണ്ടാകും. പദ്ധതിയിൽ നിന്ന് ഇറ്റലി പിന്മാറിയാൽ അത് ചൈനക്ക് വലിയ തിരിച്ചടിയാകും.
എന്നാൽ, ചൈനയുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നും ഇറ്റലി വ്യക്തമാക്കി. പദ്ധതിയുടെ പേരിൽ യുഎസുമായുള്ള നയതന്ത്ര ബന്ധം വഷളായേക്കുമെന്ന വിലയിരുത്തലിലാണ് ഇറ്റലിയുടെ മനംമാറ്റം.

ചൈനയുടെ ഈ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്ക് ബദലായി ഇന്ത്യ-​മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയ്‌ക്ക് ജി20 ഉച്ചകോടിയിൽ ധാരണയായിരുന്നു. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ചൈനയ്‌ക്ക് ക്ഷീണം ഉണ്ടാക്കിയിരുന്നു.
ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും ഇറ്റലി പിന്മാറിയാൽ അത് ചൈനയ്ക്ക് ഉണ്ടാക്കാൻ പോകുന്ന പ്രഹരം ചെറുതാകില്ല.

Karma News Network

Recent Posts

പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക, കല്യാണമെന്നാൽ ഒരു ട്രാപ്പ് ആണ്- കുറിപ്പ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ശരണ്യ എം ചാരു എന്ന എന്ന…

2 mins ago

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…

23 mins ago

ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ, ആശങ്കയോടെ പ്രദേശവാസികൾ

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…

26 mins ago

വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകള്‍ ജോലിക്കു പോകുന്നത്- സയീദ് അന്‍വർ

സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചന നിരക്ക് ഉയരാന്‍ കാരണമെന്ന മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ പ്രസ്താവന വിവാദത്തില്‍.…

35 mins ago

ഗുണ്ടകളുടെ ആവേശപ്പാർട്ടി, കുറ്റൂർ അനൂപിനെതിരെ പൊലീസ് കേസ്, പണി കിട്ടി

തൃശൂർ : ജയിൽ മോചിതനായി എത്തിയ ഗുണ്ടാനേതാവിനെ വരവേൽക്കുകയും അത് റീലാക്കി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ…

54 mins ago

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണി ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം ഒളിച്ചോടി

ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ്…

1 hour ago