topnews

ഈ ഉദ്യോഗസ്ഥൻ അടിച്ചത് നിയമവ്യവസ്ഥയുടെ കരണത്ത്, ഇത്തരം പ്രവണത മുളയിലേ നുള്ളണമെന്ന് ജേക്കബ് പുന്നൂസ്

വാഹനപരിശോധനയ്ക്കിടയിൽ കൊല്ലം ആയൂരിൽ വൃദ്ധനെ പോലീസ് ഉദ്യോ​ഗസ്ഥൻ മുഖത്തടിച്ച വിഷയത്തിൽ രൂക്ഷമായി വിമർശിച്ച് മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസ്. നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്. വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂവെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ രേഖപ്പെടുത്തി.

നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവർത്തികൾ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകൾ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ദുഖിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം ചടയമംഗലത്തിനടുത്ത് ആയൂരിൽ ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ പ്രൊബേഷൻ എസ്.ഐ നജീം വൃദ്ധന്റെ മുഖത്തടിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മർദ്ദനമേറ്റത്. ക്രൂരമായി മർദ്ദിക്കുകയും ജീപ്പിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാപക പ്രതിഷേധമാണ് പൊലീസ് അതിക്രമത്തിൽ ഉയരുന്നത്.

മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസിന്റെ കുറിപ്പ്
നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്. വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവർത്തികൾ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകൾ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ദുഖിക്കുന്നു..

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

3 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

4 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

4 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

5 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

6 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

6 hours ago