kerala

ഇരുമുന്നണിയും ബിജെപിയും കാത്തിരിക്കുന്നു; തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം ആര്‍ക്കൊപ്പമെന്ന് നാളെയറിയാം

കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്‌രിവാൾ ട്വൻ്റി-ട്വൻ്റിയുമായി ചേർന്ന് ജനക്ഷേമ സഖ്യം എന്ന പേരിൽ മുന്നണി പ്രഖ്യാപിച്ചത്.  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ ജനക്ഷേമസഖ്യം നാളെ നിലപാട് വ്യക്തമാക്കും. നാളെ വൈകിട്ട് മൂന്ന് മണിയ്ക്ക് കിറ്റക്സ് ഗാർമെൻ്റ്സ് ഓഫീസിൽ ചേരുന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുക. കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കെജ്‌രിവാൾ പറഞ്ഞു. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു.

പാർട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ഓരോന്നായി നിരത്തുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി. രാജ്യ തലസ്ഥാനത്ത് ഒരു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ അഴിമതി തുടച്ച് നീക്കി. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി. പഞ്ചാബിൽ ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരൻ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുടെന്നും കെജ്‌രിവാൾ.

ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി, സർക്കാർ സ്കൂൾ മികവുറ്റതാക്കി. ഇവയെല്ലാം കേരളത്തിനും ലഭിക്കും. ജനങ്ങളുടെ അനുഗ്രഹം ഇക്കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് ലഭിച്ചു. ഇതല്ലാതെ മറ്റൊന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

10 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

17 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

26 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

54 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago