ഹൈദരാബാദ്. ആന്ദ്രപ്രദേശിലെ ജനസേവ പാര്‍ട്ടി നേതാവും സിനിമാതാരവുമായ പവന് കല്യാണ്‍ ചൊവ്വാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കും. എന്‍ഡിഎ യോഗത്തില്‍ ജനസേവ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി ചെയര്മാന് നദേന്ദ്ല മനോഹറിനൊപ്പമായിരിക്കും അദ്ദേഹം എത്തുക. എന്‍ഡിഎ യോഗത്തിലേക്ക് ജനസേവ പാര്‍ട്ടിയെ ക്ഷണിച്ചതായി നേതാക്കള്‍ അറിയിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് പവന് കല്യാണ്‍ തിരുപ്പതിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുമെന്നാണ് വിവരം. വാര്‍ഷികസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത കക്ഷികളെയും ക്ഷണിച്ചിരുന്നു. യോഗത്തില്‍ 30 പാര്‍ട്ടികള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെയും നേതൃത്വത്തിലാണ് യോഗം.
യോഗത്തിലേക്ക് എല്‍ജെപി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 175 സീറ്റിലാണ് പവന് കല്യാണിന്റെ പാര്‍ട്ടിയായ ജനസേവ പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ ഒറ്റസ്ഥലത്ത് പോലും ജയിക്കുവാന്‍ സാധിച്ചില്ല. മത്സരിച്ച രണ്ട് മണ്ഡലത്തിലും പവന് കല്യാണും തോറ്റു. തുടര്‍ന്ന് ബിജെപിയുമായി സഖ്യത്തിന് പവന് കല്യാണ്‍ ഒരുങ്ങുകയായിരുന്നു.
ടിഡിപിയുമായി സംസ്ഥാനത്ത് സഖ്യം ഉണ്ടാക്കുമെന്ന് പവന് നേരത്തെ പറഞ്ഞിരുന്നു. ടിഡിപിയും ബിജെപിയും ജനസേവ പാര്‍ട്ടിയും സംയുക്തമായിട്ടുള്ള സഖ്യ സാധ്യത അദ്ദേഹം തള്ളിയിട്ടില്ല.
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…