entertainment

സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്‌ക്ക് ഗുരുവായൂര്‍ റോഡില്‍ നിന്ന ആളാണ് സുരേഷ് ഗോപി: ജസ്ന

സുരേഷ് ഗോപി ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുന്ന ഒരാള്‍ ആണെന്നും സുരേഷ് ഗോപിക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ തൃശൂരിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും ജസ്ന സലീം.
ഉണ്ണിക്കണ്ണനെ വരച്ച്‌ ശ്രദ്ധേയയായ വ്യക്തിയാണ് ജസ്ന സലീം. തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു ജസ്ന സലിം.

ജസ്നയുടെ വാക്കുകള്‍ ഇങ്ങനെ,

‘സുരേഷേട്ടൻ ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുമെന്നുള്ളതിന്റെ തെളിവാണ് ഞാൻ. ആ കാഴ്ച ഞാൻ കണ്ടതാണ്, സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്‌ക്ക് ഗുരുവായൂർ റോഡില്‍ നിന്ന ആളാണ് സുരേഷ്ഗോപി. ഇതൊക്കെ ആരെ കൊണ്ടെങ്കിലും സാധിക്കുമോ? എന്റെ വാപ്പ മൂന്ന് പെണ്‍മക്കളുടെ കല്യാണം നടത്തിയതാണ്. എന്റെ വാപ്പയുടെ ടെൻഷൻ എനിക്കറിയാം.

ഏതൊരു മാതാപിതാക്കളായാലും ടെൻഷൻ ഉണ്ടാകും. കാരണം, നമ്മുടെ കുട്ടി മറ്റൊരു വീട്ടിലേക്ക് പോകുകയാണ്. ആ ടെൻഷന്റെ ഇടയിലാണ് എന്റെ ആവശ്യവും സുരേഷേട്ടൻ നടത്തിയത്. എന്നെ സ്വന്തം മകളെപോലെ കണക്കാക്കി എന്റെ ആവശ്യവും സാധിപ്പിച്ചു തന്ന ഏട്ടനാണ്. ഈ സുരേഷേട്ടന്റെ കൂടെ നിങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ഭാഗ്യമാണ്. വിശ്വസിക്കാം നൂറു വട്ടം, ഒരു കാര്യം ചെയ്യും എന്ന് വാക്ക് നല്‍കിയാല്‍ ചെയ്തിരിക്കും.’- ജസ്ന സലീം പറഞ്ഞു.

മകളുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കിയിരുന്നു.

Karma News Network

Recent Posts

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

5 mins ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

9 mins ago

ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല, അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി…

23 mins ago

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്…

36 mins ago

ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചു, എത്തിയത് 3 പേർ മാത്രം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാർ. മുട്ടത്തറയില്‍ ഇന്ന് 25 പേര്‍ക്ക് ടെസ്റ്റിനായി സ്ലോട്ട്…

53 mins ago

ഭക്ഷണം പാകം ചെയ്തും വിളമ്പിയും നരേന്ദ്ര മോദി പട്നയിലെ ​ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി…

1 hour ago