trending

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ, 102 ലോക്സഭാ മണ്ഡലങ്ങൾ നാളെ വിധിയെഴുതും

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്ങ് നാളെ. 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. അരുണാചൽ പ്രദേശ്, സിക്കിം എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നാളെ നടക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും നിശബ്ദ പ്രചാരണം നടത്തും.

ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്ന് വരെയുള്ള 44 ദിവസങ്ങൾ നീളുന്ന ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 19-ന് 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. 39 സീറ്റുകളുള്ള തമിഴ്നാട്ടിലും 5 സീറ്റുള്ള ഉത്തരാഖണ്ഡിലും നാളെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകും.

പോളിംഗ് – സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടാതെ 127 നിരീക്ഷകർ, 67 പൊലീസ് നിരീക്ഷകരെയും ചെലവ് നിരീക്ഷിക്കാൻ 167 പേരെയുമാണ് നിയോഗിച്ചിരിക്കുന്നത്. നാന്നൂറിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന എൻഡിഎ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ആദ്യ ഘട്ടത്തെ നേരിടുന്നത്. രാജസ്ഥാനിലെ 12 സീറ്റുകളിലും പടിഞ്ഞാറൻ യുപിയിലെ 8 സീറ്റുകളിലും മാറിയ ജാതി സമവാക്യങ്ങളിലാണ് ഇൻഡ്യ സഖ്യത്തിൻ്റെ പ്രതീക്ഷ.

Karma News Network

Recent Posts

പന്തീരാങ്കാവ്‌ ഗാർഹികപീഡനം, പ്രതിയെ പിടികൂടാൻ ഇന്റർപോളിനു റിപ്പോർട്ട് നൽ‌കി

കോഴിക്കോട് : നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ…

16 mins ago

രാജ്യാന്തര അവയവക്കടത്ത്, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന്…

25 mins ago

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം നൽകിയില്ല, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം : ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. മൂന്നു ദിവസം മുൻപാണ്…

45 mins ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

59 mins ago

ബസുകള്‍ വൈകിയാൽ ടിക്കറ്റ് തുക തിരികെ നല്‍കും, നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍യ്ക്ക് പിഴ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍…

1 hour ago

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു…

1 hour ago