മലയാളികളുടെ പ്രിയ നടിയാണ് ലക്ഷ്മിപ്രിയ. ബിഗ്ബോസ് മലയാളം സീസണ് നാലിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് താരം. ബിഗ് ബോസ് ഹൗസില്‍ ആദ്യം വീക്ക് എന്ന് തോന്നിച്ചെങ്കിലും ഇപ്പോള്‍ ശക്തമായ മത്സരാര്‍ത്ഥിയായി നടി മാറി കഴിഞ്ഞു. ഇപ്പോഴിതാ ഭാര്യയുടെ പ്രകടനത്തെ കുറിച്ച് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവും മകളും തുറന്ന് പറഞ്ഞിരിക്കുകയാണ്.
ബിഗ് ബോസ് നമ്മുടെ വീടല്ല. ലോകത്തുള്ള മലയാളികള്‍ എല്ലാം കാണുന്ന ഷോ ആണ്. അവിടെ വരുന്നവരെല്ലാം പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ എല്ലാവരുടെയും ലക്ഷ്യം വിജയിക്കുക എന്നതാണ്. നമ്മള് നമ്മളായി തന്നെ നില്‍ക്കണം. അതുകൊണ്ട് പോയി വഴക്കുണ്ടാക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. കപ്പ് വാങ്ങുന്ന സമയത്ത് നമ്മുടെ ക്യാരക്ടര്‍ ഒരിക്കലും നഷ്ടപ്പെടാതെ വളരെ സത്യസന്ധമായിരിക്കണം. ഇവളെ പുറത്തിറങ്ങിയാല്‍ ശരിയാക്കണം എന്ന് ആരുടെയും മനസില്‍ തോന്നാന്‍ പാടില്ല. -ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് പറഞ്ഞു.
ലക്ഷ്മിയെ കണ്ടിട്ടുള്ളവര്‍ അവളെ കുറിച്ച് കൂടുതലായി കേള്‍ക്കുന്നത് ഇപ്പോഴാണ്. ഇലക്ഷന് സമയത്ത് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് പോലെ വളരെ ഡിപ്ലോമാറ്റിക് ആയി കളിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാണ് വിട്ടത്. എന്നാല്‍ സൈലന്റ് ആയി നില്‍ക്കരുത്. സേഫ് ആയി നിന്ന് ജയിക്കുന്നതിനോടും യോജിപ്പില്ല. ഞാന്‍ പറഞ്ഞ് വിട്ടതില്‍ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ഇരിക്കാറുണ്ട്. വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ലെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു.
ലക്ഷ്മിപ്രിയ വീക്ക് ആണെന്ന് പറയുന്നതിനോട് യോജിപ്പില്ല. വൈല്‍ഡ് കാര്‍ഡിലൂടെ വന്നവര്‍ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല. ഓരോരുത്തരും എത്ര വീക്ക് ആണെന്ന് പുറത്ത് ഉള്ളവര്‍ക്കേ അറിയൂ. ഒരാഴ്ചയുടെ കഴിഞ്ഞാല്‍ അവള് വീക്ക് അല്ലെന്ന് അവര്‍ മനസിലാക്കും. കാരണം ലക്ഷ്മി ഈസ് പവര്‍ഫുള്‍ എന്നും ജയേഷ് പറയുന്നു.
കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക്…
രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമ്പോൾ മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം തകരുന്ന വാർത്തകൾ. ശിവ സേനയുടെ ഉദ്ധവ് താക്കറേ മോദിക്കൊപ്പം ജൂൺ…
തിരുവനന്തപുരം : വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് തീക്കൊളുത്തിയ വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു. ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും സിപിഎം…
പാലക്കാട് : കുട്ടികളെ വരവേറ്റ് കുട്ടി റോബോട്ട്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ…
ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…