entertainment

ആരോപണം ഉന്നയിച്ച പെണ്‍കുട്ടി വിജയ് ബാബു അത്തരക്കാരനാണ് എന്ന് അറിഞ്ഞതിന് ശേഷവും എന്തിന് അവിടേക്ക് പോയി, മല്ലിക സുകുമാരന്‍ ചോദിക്കുന്നു

താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. അവരോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂഫ് ശതമാനം ശിക്ഷ അര്‍ഗിക്കുന്നുണ്ടെന്നും മല്ലിക വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയെയും വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ യുവനടിയെയും അപമാനിക്കുന്ന പരാമര്‍ശങ്ങളും മല്ലിക അഭിമുഖത്തില്‍ നടത്തി.

മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ: എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു ചാനലില്‍ താന്‍ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന് ചോദിച്ചതിന് താന്‍ സ്ത്രീ വിദ്വേഷിയാണ് എന്ന് പറഞ്ഞവരുണ്ട്. ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉളളത് പോലെയുളള വാത്സല്യമോ സങ്കടമോ ഒക്കെ ഉണ്ട്. അത് പറയാന്‍ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോ ചെയ്താലും എന്തുകൊണ്ട് ചെയ്താലും അത് നൂറ് ശതമാനം ശിക്ഷാര്‍ഹമാണ്. അതിനെ ന്യായീകരിക്കാന്‍ നടക്കുന്നവരും ഉണ്ട്. സ്വന്തം ഭാര്യയ്ക്കോ പെങ്ങള്‍ക്കോ സംഭവിക്കുമ്പോള്‍ കാണാം ഇവരുടെ തനിനിറം.

ആ കുട്ടിക്ക് നീതി ലഭിക്കണം എന്നതില്‍ സംശയം ഇല്ല. ഇതൊക്കെ കണ്ട് പിടിക്കാന്‍ എന്താണ് ഇത്ര താമസമെന്നത് അത്ഭുതമാണ്. പോലീസുകാര്‍ക്ക് അവരുടേതായ സമയം വേണമായിരിക്കും. എന്ത് തന്നെ ആയാലും ആ തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാം. പീഡനത്തിന്റെ കഥ പറയാന്‍ തുടങ്ങുന്ന കുട്ടിയല്ല അത്. ആ കുട്ടി അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന ഒരു അതിഭീകരമായ സംഭവം. സിനിമാ രംഗത്താണ് ഇത്രയും ഭയാനകമായ ഒരു സംഭവം ആദ്യമായിട്ടുണ്ടായത് എന്ന് എല്ലാവരും മുദ്രയടിച്ചതാണ്. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ നല്‍കാത്തത്.

അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പുറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല. അങ്ങനെ പേടിപ്പിക്കുന്ന രീതിയുളള ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇത് കൂടിക്കൊണ്ടിരിക്കും എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെയുളള പീഡന ആരോപണത്തിലും മല്ലിക സുകുമാരന്‍ പ്രതികരിച്ചു.

ആരോപണം ഉന്നയിച്ച പെണ്‍കുട്ടി വിജയ് ബാബു അത്തരക്കാരനാണ് എന്ന് അറിഞ്ഞതിന് ശേഷവും എന്തിന് അവിടേക്ക് പോയി. അതിന് കൃത്യമായ ഉത്തരം വേണം. അങ്ങനെ ഉളള ഒരാളുടെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടാകുമ്പോള്‍ അച്ഛനെയോ ചേട്ടനെയോ അല്ലെങ്കില്‍ ബന്ധുക്കളെയോ പോലീസിനെയോ അറിയിക്കണ്ടേ. എന്തൊക്കെ വഴികള്‍ ഈ നാട്ടിലുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പറയുന്നു 19 പ്രാവശ്യം പീഡിപ്പിച്ചുവെന്ന്. ആണിന് എതിരെയാണെങ്കിലും പെണ്ണിന് എതിരെ ആണെങ്കിലും പറയുമ്പോള്‍ തക്കതായ കാരണം വേണം. താന്‍ അതുകൊണ്ടാണ് അതിജീവിതയുടെ കൂടെ നില്‍ക്കുന്നത്. വ്യക്തമായി അതിന്റെ കാര്യങ്ങള്‍ തനിക്ക് അറിയാം. ജോലിക്ക് വരുമ്പോള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഒരാളെ ഇത്ര ക്രൂരമായി ഉപദ്രവിക്കുക എന്ന് പറഞ്ഞാല്‍.. അവരെ ആരെങ്കിലും വെറുതെ വിട്ടാല്‍ ഈശ്വരന്‍ പോലും മാപ്പ് കൊടുക്കില്ല.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന്…

18 mins ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം…

1 hour ago

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

2 hours ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

2 hours ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

4 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

4 hours ago