social issues

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഫോട്ടോഷൂട്ട് നടത്തിയാല്‍ കിടിലന്‍ എന്ന് തള്ളുന്നവര്‍ക്ക് രാജനിയുടെ ഫോട്ടോഷൂട്ട് എന്തുകൊണ്ട് ഉള്‍ക്കൊള്ളാനാകുന്നില്ല

വമ്പന്‍ മേക്കോവറില്‍ രാജനി ചാണ്ടി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. മോഡേണ്‍ ഗെറ്റപ്പില്‍ എത്തിയ രാജനിയുടെ ചിത്രങ്ങള്‍ ഉടനടി വൈറലായി. താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ രാജനിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ജസ്ല മാടശേരി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജസ്ലയുടെ പ്രതികരണം.

ജസ്ലയുടെ കുറിപ്പ്, പറയാതിരിക്കാന്‍ വയ്യ രജനിയാന്റിയെ കുറിച്ച്.. അവര്‍ ഒരു FIRE ആണ്.. ഒരു സാമൂഹിക കണ്‍സ്ട്രക്ഷനെ തന്നെ പൊളിച്ചെഴുതിയ സ്ത്രീ. ഒരു മുത്തശ്ശി ഗഥ എന്ന സിനിമയിലെ കഥാപാത്രമായാല്‍ പോലും..അവര്‍ ആ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ചു എന്നെല്ലാവരും പറയുമ്പോള്‍ എനിക്ക് ചിരിവരും.കാരണം അവരെ അടുത്തറിഞ്ഞതുമുതല്‍ ഞാന്‍ മനസ്സിലാക്കിയ രാജിനി ചാണ്ടിക്ക് ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടില്ല..അവരുടെ സ്വാഭാവികമായ രീതി തന്നെയാണ് ആ സ്മാര്‍ട്‌നസ്… കോണ്‍ഫിഡന്‍സ്.. എക്‌സ്ട്രീം കോണ്‍ഫിഡന്‍സ് ലെവലുള്ള ഒരു സ്ത്രീയാണ് രാജിനി ചാണ്ടി..

പക്ഷേ.. അവരോടൊപ്പം ചിലവഴിച്ച ഒരു ദിവസം ഞാന്‍ മനസ്സിലാക്കി… അവരെത്രത്തോളം സെന്‍സിറ്റീവ് ആണെന്ന്..പെട്ടന്ന് ചിരിക്കുകയും പെട്ടന്ന് സങ്കടം വരികയും ചെയ്യുന്ന ഒരു സ്മാര്‍ട് വുമണ്‍.
അതെങ്ങനെയെന്നാവുമല്ലെ… ചെറിയൊരു സങ്കടം വന്നപ്പോ അവരുടെ കണ്ണ് നിറഞ്ഞു..ഞാന്‍ ചോദിച്ചു..അയ്യോ എന്റെ പൊന്ന് ആന്റി..ആന്റി ഇത്ര സ്മാര്‍ട് അല്ലെ..എന്നിട്ട് കരയുന്നോന്ന്.. ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണേലും.അതിലെനിക്ക് കുറ്റബോധം തോന്നി.കരച്ചില് വന്നാ കരയണോര് സ്മാര്‍ട്ടല്ല എന്ന ധാരണയെനിക്കില്ല. അവര് പറഞ്ഞു..ഞാനിങ്ങനാ മോളെ.. എനിക്കെല്ലാത്തിനോടും ഇന്ററസ്റ്റ് ആണ്..എന്റെ പ്രായം അതിനൊന്നും എനിക്കൊരു ബാധ്യതയല്ല..പ്രായമാവുന്നത് ശരീരത്തിനല്ലെ.മനസ്സിലല്ലോ എന്ന്..

എനിക്കവരോടുള്ള അടുപ്പം കൂടി? അവര്‍ നല്ല ബ്യൂട്ടി കോണ്‍ഷ്യസും സിമ്പിളുമായിട്ടൊള്ളു വ്യക്തിത്വമാണ്.. എന്തിനാണ് അവരെ ഇങ്ങനെ അധിക്ഷേപിക്കുന്നത്.. മനോഹരമായ ഒരു ഫോട്ടോഷൂട്ടിന്റെ പേരില്‍ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം അധിക്ഷേപിക്കും നിങ്ങളെന്ന് അറിയാം..കാരണം അവര്‍ ഒരു സ്ത്രീയാണല്ലോ..അധിക്ഷേപങ്ങള്‍ ഒരു പുത്തരിയല്ലല്ലോ.. അധിക്ഷേപിക്കാന്‍ മുന്നില്‍ പുരുഷന്‍മാര്‍ക്കൊപ്പം കുലസ്ത്രീകളുമുണ്ടെന്നതിലും തെല്ലും അത്ഭുതമില്ല. കാരണം നിങ്ങളൊക്കെ മനസ്സില്‍ ഒരൂ പൊട്ടക്കിണറുണ്ടാക്കി അതാണ് ലോകം എന്ന് വിശ്വസിക്കുന്നവരാണ്.. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഒരു കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ..കിടിലന്‍..ഹാന്‍സം..പ്രായത്തെ അതിജീവിച്ചവര്‍..പ്രായം വിഴുങ്ങാത്ത നരസിംഹങ്ങള്‍ എന്നൊക്കെ തള്ളുന്ന നമുക്ക് എന്ത് കൊണ്ട് ഇവരുടെ കോണ്‍ഫിഡന്‍സിനെയും ഫോട്ടോഷൂട്ടിനേയും ഉള്‍ക്കൊള്ളാനാവുന്നില്ല..

ഒരു ഫോറിന്‍ സീനിയര്‍ സിറ്റിസന്‍ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയാല്‍ … വൗ കമന്റിടുന്ന നമുക്ക് എന്തുകൊണ്ട് മലയാളിയായ ഒരു ശക്തയായെ സ്ത്രീയെ ഉള്‍ക്കൊള്ളാനാവുന്നില്ല… വളരണം.. നാട്..മാറണം മനസ്സുകള്.. അറിയണം ലോകം.. ഇടുങ്ങിയ ചിന്തയും ചീഞ്ഞ് നാറുന്ന സദാചാരവും..നമ്മളുണ്ടാക്കി എടുത്ത കുറേ സോഷ്യല്‍ കണ്‍സ്ട്രക്ഷന്‍സും… Proud of you Rajini autny? I love you?

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

11 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

27 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

51 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago