topnews

അടിവസ്ത്രം ധരിച്ച് എംഎല്‍എയുടെ ട്രെയിന്‍ യാത്ര; സംസ്ഥാനത്തിന് തന്നെ നാണക്കേടെന്ന് ആര്‍ജെഡി

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്ത ബീഹാര്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ പട്‌ന-ന്യൂഡല്‍ഹി തേജസ് രാജധാനി എക്‌സ്പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കംപാര്‍ട്‌മെന്റില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്ത ബിഹാറിലെ ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലിനെതിരെ സഹയാത്രികര്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എയുടെ പെരുമാറ്റം ശ്രദ്ധിക്കണമെന്ന വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി.

സംസ്ഥാനത്തിന്റെ പേര് തന്നെ മോശമാക്കുന്ന രീതിയിലാണ് എംഎല്‍യുടെ പെരുമാറ്റമെന്ന് ആര്‍ജെഡി വക്താവ് ഭായി വിരേന്ദ്ര ആരോപിച്ചു. പൊതുജനമദ്ധ്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എമാരെ പഠിപ്പിക്കണമെന്നും ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്‌മെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. എംഎല്‍എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രികരെ അസഭ്യം പറയുകയും, വെടിവക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

അതേസമയം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം. താന്‍ അടിവസ്ത്രത്തിന് പുറമെ ഇന്നര്‍ ബനിയനും ധരിച്ചിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും എംഎല്‍എ പറയുന്നു. അടിവസ്ത്രം മാത്രം ധരിച്ച് കൊണ്ടുള്ള എംഎല്‍എയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

Karma News Editorial

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

1 hour ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

2 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

3 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

3 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

4 hours ago