topnews

കോട്ടയത്ത് സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിറ്റ് യുവാവ് സമ്പാദിച്ചത് ഒന്നരലക്ഷം

കോട്ടയത്ത് സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി വിറ്റ് യുവാവ് സമ്പാദിച്ചത് ഒന്നരലക്ഷം. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന്‍ ജെയ്‌മോന്‍(20) ആണ് പാലാ പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് പാലാ എസ്. എച്ച്. ഒ കെ.പി. ടോംസണ്‍ പറഞ്ഞു.

ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചിരുന്നു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ അശ്ലീല ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

വികാരപരമായ ചാറ്റില്‍ വീണ പലരും സ്ത്രീയാണെന്ന വിചാരത്തില്‍ നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയാല്‍ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പല ആളുകളും ഇയാളുടെ ചാറ്റിങ് കെണിയില്‍വീഴുകയും അങ്ങനെയുള്ളവര്‍ക്ക് ഇയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് അയച്ച് നല്‍കി അതുവഴി പണം വാങ്ങിയ ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തു. ഇങ്ങനെ ഇയാള്‍ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചു. കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ ഈ പണം വിനിയോഗിച്ചതെന്നും പോലീസ് പറഞ്ഞു.

Karma News Editorial

Recent Posts

യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീണ മരിച്ചു

ഹരിപ്പാട്: യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ്…

17 mins ago

മസാല ബോണ്ട് കേസ്, തോമസ് ഐസക്കിനെ ചോദ്യംചെയ്യണം, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ഇ.ഡി

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന ആവശ്യവുമായി ഇ.ഡി.…

17 mins ago

കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ…

45 mins ago

കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി. മെഡിക്കൽ കോളേജ് ഡയറക്ടർ…

1 hour ago

തൊഴിലാളി ദിനം ആയതിനാൽ മെയ് ഒന്നിന് ഹാജരാകാൻ കഴിയില്ല, എം.എം വർഗീസ്

തൃശ്ശൂർ: കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്…

1 hour ago

ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

പ്രീണന രാഷ്ട്രീയം കളിച്ചതിന്റെ പേരിൽ കുത്തുപാളയെടുത്ത സംസ്ഥാനമാണ് ബംഗാൾ. എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്ന, വലിയ പുരോഗതി എല്ലാ മേഖലയിലും…

2 hours ago