kerala

അഭിമാനമായി കേരളത്തിലെ ആദ്യത്തെ വനിത കൊമേർഷ്യൽ പൈലറ്റ്

തിരുവനന്തപുരം ജില്ലയിലെ കൊച്ചു തുറയെന്ന ചെറിയ ​ഗ്രാമത്തിൽ നിന്നും പൈലറ്റ് ആ​ഗ്രഹം പടുത്തുയർത്തിയ ജെറി ജെറോമിന് അഭിനന്ദന പ്രവാഹമാണ്. ഷാർജാ ഏവിയേഷൻ അക്കാദമിയിൽ നിന്നും പഠിച്ചിറങ്ങിയ ജെനി തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യയുടെ കോ പൈലറ്റായി തന്റെ കർമ്മപഥത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ജെറിയെക്കുറിച്ച് ജോൺസൺ എന്നയാൾ പങ്കുവെച്ച കുറിപ്പിങ്ങനെ

നമ്മുടെ ജെറോം ജോറിസ് (കൊച്ച് തുറ, കരുംകുളം ഗ്രാമപഞ്ചായത്ത്) ചേട്ടന്റെ മകൾ ജെനി ജെറൊം പൈലറ്റായി. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ commercial pilot ആയിരിക്കണം‌ ജെനി. ജെനിയുടെ കോപൈലറ്റായുള്ള ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്‌. താരതമ്യേന സ്ത്രീ സൗഹാർദ്ദപരമായ ഒരു തീരദേശ സമൂഹത്തിൽ നിന്നും പെൺകുട്ടികൾ ചിറക് വിരിച്ച് പറക്കേണ്ടതും സ്വപ്നങ്ങൾ നെയ്യേണ്ടതും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്.

പറക്കണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ജെനിക്ക് ആദരവോടെ എല്ലാവിധ ആശംസകളും നേരുന്നു. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളർത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു.ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, “എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?” എന്ന മോഹം ഉദിക്കുന്നത്.അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. സ്വന്തം നിലയിൽ തന്റേതായ ചില ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരിന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, “എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും.”സാധാരണയുള്ള മറുപടി എന്തായിരിക്കും, “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?”. അത് അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ മുന്നോട്ട് തന്നെ. സ്വന്തം ചേട്ടൻ “degree കഴിഞ്ഞിട്ട് ആലോചിച്ചാൽ പോരേ?” എന്ന് ചോദിച്ചെങ്കിലും.
ഷാർജ Alpha Aviation Academy-യിൽ selection കിട്ടി, അവിടെ ചേർന്നു.

പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ഒരപകടം പറ്റിയിരിന്നു. പക്ഷെ ജെനിക്ക് ഒന്നും സംഭവിച്ചില്ല, ജെനിയുടെ സ്വപ്നത്തിനും. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള *എയർ അറേബ്യ (G9-449-10.50 pm) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ്* ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു.

Karma News Network

Recent Posts

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

26 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

57 mins ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

9 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

10 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

10 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

11 hours ago