topnews

ബം​ഗാൾ കലാപം, കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രത്യേക സംഘം ബം​ഗാളിൽ ഒരാഴ്ച നീണ്ട പരിശോധന നടത്തി

ബംഗാളിലെ കലാപത്തിന്റെയും കൂട്ട കൊലയുടേയും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രത്യേക സംഘം ബം​ഗാളിൽ ഒരാഴ്ച നീണ്ട പരിശോധന നടത്തി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും, ദേശിയ നയ രൂപീകരണ സമിതിയുടെ കോർഡിനേറ്ററുമായ ഡോ സി വി ആനന്ദബോസിന്റെ നേതൃത്വത്തിലാണ് കലാപ ഭൂമികളിൽ ഒരാഴ്ചത്തെ പര്യടനം നടത്തിയത്. അക്രമത്തിനിരയായവരുടെപക്കൽ നിന്ന് തെളിവുകൾ ശേഖരിച്ചു. പഠന സംഘത്തിന്റെ റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി. ബലാത്സംഗം,മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം,ബോംബേറ് ,തീവെപ്പ് ,കോളനികളിൽ നിന്ന് നിർബന്ധിച്ച ഒഴിപ്പിക്കൽ, കടകൾ അടിച്ച് തകർക്കൽ തുടങ്ങിയ അക്രമ പരമ്പരകളായിരുന്നു ബം​ഗാളിൽ അരങ്ങേറിയത്.

ഭരണകക്ഷിയുടെ ഗുണ്ടകളും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃതമായ കുടിയേറ്റക്കാരും ആണ് അക്രമത്തിനു നേതൃത്വം കൊടുത്തതെന്ന് അക്രമത്തിനു ഇരയായവർ സംഘത്തെ അറിയിച്ചു. തീവെപ്പും ബോംബേറും നടന്ന സ്ഥലങ്ങൾ കൂടാതെ അക്രമിക്കപ്പെട്ടവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളും സംഘം സന്ദർശിച്ചു . സ്ഥലത്തെ നേതാക്കളുമായും സാമോഹ്യപ്രവർത്തകരുമായും സംഘം ആശയവിനിമയം നടത്തി

സംഘത്തിന്റെ സന്ദർശനത്തിന് മമത ഗവണ്മെന്റ് രേഖാമൂലം വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്കുകൾ ലംഘിച്ച്, ഭരണഘടാ ഉറപ്പ് നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം ഉപയോഗിച്ച സന്ദർശനം നടത്താൻ സംഘം തീരുമാനിക്കുക ആയിരുന്നു. ആനന്ദബോസ് നയിച്ച സംഘത്തിൽ മുൻ കർണാടക ചീഫ്സെക്രട്ടറി മദൻ ഗോപാൽ , മുൻ ജാർഖണ്ഡ് ഡി ജി പി നിർമൽ കൗർ , സാമൂഹ്യ നേതാവ് നിസ്സാർ അഹമ്മദ് എന്നിവർ ഉൾപ്പെട്ടിരുന്നു

Karma News Network

Recent Posts

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

6 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

7 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

7 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

8 hours ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

8 hours ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

8 hours ago