topnews

കല്യാണദിവസം ഭർതൃഗൃഹത്തിൽ മോഷണം; വധുവിന്റെ 40 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു

ആറ്റിങ്ങലിൽ കല്യാണദിവസം ഭർത്താവിന്റെ വീട്ടിൽ നിന്ന് വധുവിന്റെ 40 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ് ആർ ഭവനിൽ മിഥുന്റെ ഭാര്യ മിജയുടെ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അന്നേ ദിവസം വൈകിട്ട് മാമത്തുള്ള കൺവെൻഷൻ സെന്ററിൽ ഇരുവരും വിവാഹ സത്കാരത്തിനായി പോയി. 5.30നും 7.30നും ഇടയിലായിരുന്നു വിവാഹ സത്കാരം. ഈ സമയത്തിനിടയിൽ മോഷണം നടന്നുവെന്നാണ് നിഗമനം.

സ്വർണം വീടിനുളളിൽ സൂക്ഷിച്ച ശേഷം വാതിൽ പൂട്ടിയാണ് വീട്ടുകാർ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടത്. രാത്രി മടങ്ങിയെത്തിയ ബന്ധുക്കൾ പൂട്ട് തുറന്ന് ഉള്ളിൽ കയറാൻ ശ്രമിച്ചെങ്കിലും വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അടുക്കള വശത്തെ വാതിൽ തുറന്നാണ് കിടന്നിരുന്നത്. ആഭരണങ്ങൾ സൂക്ഷിച്ച അലമാര തകർത്താണ് മോഷണം നടത്തിയത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.

Karma News Editorial

Recent Posts

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

7 mins ago

അവസാന ലൊക്കേഷന്‍ കര്‍ണാടകയില്‍, രാഹുല്‍ സിങ്കപ്പൂരിലേക്കെന്ന് കടന്നതായി സൂചന

കോഴിക്കോട് : നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍…

18 mins ago

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

38 mins ago

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

46 mins ago

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

1 hour ago

ട്രെയിന്‍ തട്ടി മരിച്ച കമിതാക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത് ഒരു മാസം മുമ്പ്

കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ്…

1 hour ago