trending

നീളൻ സ്റ്റിച്ചുകളുമൊന്നും എന്നെ കരയിക്കാത്ത… ഒരുപക്ഷേ…ചിരിപ്പിച്ച ആദ്യനിമിഷം

കീമോയുടെ മധുരം ആദ്യമായി നുണഞ്ഞതും അമ്മയായതും ഒരേ ദിനത്തിലാണെന്നും സോഷ്യൽ മീഡിയയിലൂടെ പറയുകയാണ് ജിൻസി ബിനു എന്ന കാൻസർ പോരാളി. കീറിമുറിച്ച വയറും…. നീളൻ സ്റ്റിച്ചുകളുമൊന്നും കരയിക്കാത്ത…ഒരുപക്ഷേ…ചിരിപ്പിച്ച ആദ്യനിമിഷമായിരുന്നു അന്നൊരു ജനുവരി 24 ന് സംഭവിച്ചതെന്ന് ജിൻസി ഓർക്കുന്നു. കുഞ്ഞാവ എത്തി കാലങ്ങൾക്കിപ്പുറം കീമോയുടെ മധുരം നുണയേണ്ടി വന്ന അനുഭവത്തെക്കുറിച്ചും ജിൻസിയുടെ കുറിപ്പിലുണ്ട്.

കുറിപ്പിങ്ങനെ…

ഇന്ന്… എനിക്ക് വിശേഷപ്പെട്ട ദിവസാ ഞാനേേേ…ആദ്യായി അമ്മയായതിന്നാ പിന്നേേ…. കാലങ്ങൾക്കിപ്പുറം കീമോയുടെ ആദ്യമധുരം നുണഞ്ഞതും ഒരു ജനുവരി 24 ഒരുരാത്രി മുഴുവൻ…. കുഞ്ഞിന്റെ തുടിപ്പറിയാതെ…വന്നപ്പോ…പേടിച്ചരണ്ട്…. രാവിലെ ഒരു ഏത്തപ്പഴവും…ഒരു ഗ്ലാസ് പാലും കുടിച്ചെന്നു വരുത്തി.. ഡോക്ടർടെ അടുത്തോട്ട് ഓടി.. START ➡️ ACTION➡️CUT പറഞ്ഞ തീയതിക്ക് ഒരു മാസം…. മുന്നേ
2006 ജനുവരി 24 11.15 AM……2.750gm തൂക്കമുള്ള ഒരു കുഞ്ഞിപ്പുഴു ഡോക്ടറുടെ കൈകളിൽ കമിഴ്ന്നു കിടക്കുന്നു…..അതായിരുന്നു… ഞങ്ങ ആദ്യ കൂടിക്കാഴ്ച കീറിമുറിച്ച വയറും…. നീളൻ സ്റ്റിച്ചുകളുമൊന്നും എന്നെ കരയിക്കാത്ത… ഒരുപക്ഷേ…ചിരിപ്പിച്ച ആദ്യനിമിഷം ഓക്സിജൻ മാസ്ക് വലിച്ചെറിഞ്ഞപ്പോ…. “ഇവനൊരു വഴക്കാളിയാണല്ലോ”ന്ന് നേഴ്സമ്മ അവനെക്കുറിച്ചുള്ള ആദ്യ അഭിപ്രായം

എണ്ണതേച്ചുകുളിയൊക്കെ കഴിച്ച്…മാമൂട്ടിയുറക്കി കീടത്തീട്ട്… കള്ളനെപ്പോലെ പതുങ്ങി എഴുന്നേറ്റുപോയി അത്യാവശ്യം പണികളൊക്കെ തീർത്തു വന്ന.. ഒരു പകൽ….ദേ…. എൻ്റെ ഗുണ്ടുമണി തനിയെ എഴുന്നേറ്റിരിക്കുന്നു… കമിഴ്ന്നു വീഴാൻ താമസിപ്പിച്ചപ്പോ…കൊച്ചിനു വണ്ണം കൂടീട്ടാന്നൊക്കെ കുറേ കുറ്റം കേട്ടതാ അവൻ ഒരു പടികൂടി വലുതായീന്നോർത്തപ്പോ…. കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ ഞാനന്ന് തുള്ളിച്ചാടി പിന്നീട്… ഇന്നുവരെ….ഞാനൊന്നു കാലുറപ്പിച്ചിട്ടില്ല….അത്രയ്ക്ക് ശാന്തനും, സുഗുണനുമാണ്… ൻ്റെ മോോൻ അവൻ്റെ വളർച്ചയുടെ ഓരോ ഘട്ടവും എൻ്റെ ആഘോഷങ്ങളായി അതേ….ഞങ്ങ കടിഞ്ഞൂൽപുത്രന് ഇന്ന് ജന്മദിനം സമ്പത്തിനും, സൗഭാഗ്യങ്ങൾക്കുമപ്പുറം…. സമാധാനമുള്ള…. സന്തോഷം നിറഞ്ഞ… നൻമയുടെ പ്രകാശം അവൻ്റെ ജീവിതത്തിൽ നിറഞ്ഞുകാണണം എൻ്റെ കീമോകുഞ്ഞിന്റെ അഞ്ചാം പിറന്നാള്
കുഞ്ഞനിയൻ കൂട്ടുവന്ന സന്തോഷത്തോടെ… പത്താം പിറന്നാളൊരുങ്ങാൻ കാത്തിരുന്ന….

2017 ജനുവരി 24….അവൻ സ്കൂൾ ഹോസ്റ്റലിൽ….കുഞ്ഞാവ വേറൊരിടത്ത്…. അമ്മയ്ക്ക് RCC യിൽ ആദ്യകീമോ അവനെ അടുത്തൊന്നു കാണാൻ കൂടി കഴിയാത്തൊരു പിറന്നാൾ മിഠായിയ്ക്കും, പിറന്നാളുടുപ്പിനും, കേക്കിനും, പായസത്തിനും…. ഒന്നും അവൻ വാശി പിടിക്കാത്ത ഒരേയൊരു പിറന്നാൾ #മക്കളുടെ_നൻമ_കാണുമ്പോഴാണ് #മാതാപിതാക്കളുടെ_ജീവിതത്തിന് #നിറവുണ്ടാകുന്നത് #അതിനായി_പ്രാർത്ഥനയോടെ #അവരാണല്ലോ_ജീവനും_ജീവിതവും

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

4 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

5 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

5 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

6 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

7 hours ago